രാവിലെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയും ആയാണ് നിങ്ങളും ആയി എത്തിയിരിക്കുന്നത്. സാധാരണ രീതിയിൽ ദോശ ഉണ്ടാക്കുമ്പോൾ തലേദിവസം തന്നെ അരിയും ഉഴുന്നും എല്ലാം അരച്ചെടുത്ത് മാവ് കലക്കി വയ്ക്കാറുണ്ട്. എങ്കിൽ മാത്രമേ പിറ്റേദിവസം രാവിലെ മാവ് പുളിച്ചു വന്നിട്ടുണ്ടാവുകയുള്ളൂ.
ഇനി എന്തെങ്കിലും കാരണവശാൽ മാവ് ആർക്കുവാൻ മറന്നു പോയാൽ ദോശ ഉണ്ടാക്കാൻ സാധിക്കാതെ വരികയും ചെയ്യാറുണ്ട്. എന്നാൽ ഇനിമുതൽ ദോശ ഉണ്ടാകുമ്പോൾ തലേദിവസം തന്നെ മാവ് അരച്ച് വീർക്കുവാനായി വെക്കേണ്ട ആവശ്യമില്ല. അരച്ച ഉടൻതന്നെ ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാം. ഇത്രയും സ്വാദേറിയ ദോശ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം.
അതിനായി നാല് സ്ലൈഡ് ബ്രഡ് എടുക്കുക. നല്ല ക്രിസ്പി ദോശ ലഭ്യമാകുവാനായി ബ്രെഡിന്റെ സൈഡിലുള്ള ബ്രൗൺ നിറം ഉള്ളത് കളയേണ്ട ആവശ്യമില്ല. ഇനി ഇത് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ട് കൊടുത്ത് അതിലേക്ക് ഒരു കപ്പ് റവയും, അരക്കപ്പ് അരിപ്പൊടിയും കൂടി ചേർത്തു കൊടുക്കുക. ശേഷം ദോശക്ക് ഒരു പുളി കിട്ടുവാൻ ആയി അല്പം തൈരും കൂടി ചേർത്ത് ഒരു നുള്ള് ഉപ്പും വിതറി കൊടുത്ത് പാകത്തിനുള്ള വെള്ളം ഒഴിച്ച് മിക്സിയിൽ നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്.
റവ ചേർത്തത് കൊണ്ട് തന്നെ മാവ് ഇത്തിരി ടൈറ്റ് ആയിരിക്കാൻ. ഇത്രയേ ഉള്ളൂ ഇനി നമ്മുടെ ദോശ ചട്ടിയിൽ എണ്ണ തൂക്കി കൊടുത്താൽ നമ്മൾ തയ്യാറാക്കിയെടുത്ത ഈ മാവ് ഉപയോഗിച്ച് നമുക്ക് ദോശ ചുട്ട് എടുക്കാവുന്നതാണ്. ഇനി ദോശ വെറും നിസ്സാരസമയം കൊണ്ട് തന്നെ തയ്യാറാക്കാം.