നൃത്ത ക്ലാസിനിടയിൽ ഇടകണിട്ടുള്ള നോട്ടത്തിൽ തന്നെ പിടികിട്ടി!! മകളെ അരികിൽ ഇരുത്തി നൃത്തം പഠിപ്പിക്കുകയാണ് ശോഭന. | Shobhana Is Teaching Her Daughter To Dance By Her Side.

Shobhana Is Teaching Her Daughter To Dance By Her Side : മലയാളികളുടെ മനസ്സിൽ വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് തന്നെ ഇടം നേടിയ താരമാണ് നടി ശോഭന. അഭിനയത്തെ ഏറെ സ്നേഹിക്കുന്ന പോലെ തന്നെയാണ് നൃത്തത്തിലും താരം പ്രാധാന്യം ഏറെ നൽകുന്നത്. ആദ്യമായി മിനിസ്ക്രീനിൽ താരം അരങ്ങേറുന്നത് 1989 ഇൽ പുറത്തിറങ്ങിയ ഇന്നലെ എന്ന മലയാളം ചിത്രത്തിലൂടെയാണ്. മലയാളഭാഷയോടൊപ്പം തന്നെ കണ്ണട, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്.

   

മികച്ച അഭിനയം കാഴ്ചവച്ച താരത്തിന് അനേകം ദേശീയ ചലച്ചിത്ര അവാർഡുകളും, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും എല്ലാം നേടുകയായിരുന്നു. തന്റെ ജീവിതത്തിൽ വന്നു ചേരുന്ന എല്ലാ സന്തോഷ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്താറുമുണ്ട്. നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ തന്റെ ഇഷ്ട താരത്തിന്റെ സന്തോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറ്റാറുള്ളത്. വളരെ ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങിയ താരം അഭിനയത്തിൽ കടനെത്തിയപ്പോഴും നൃത്തം കൂടെ കൂട്ടുകയായിരുന്നു.

ഇപ്പോൾ അഭിനയരംഗത്ത് അത്രയേറെ സജീവമല്ല എങ്കിലും നൃത്ത വിദ്യാലയവും പരിപാടികളുമായി സജീവമാണ് ശോഭന. നൃത്തത്തിന്റെ വീഡിയോകളും ചിത്രങ്ങളുമായി താരം എത്താറുണ്ട്. ശോഭന പങ്കുവെച്ച് എത്തുന്ന ഓരോ ഡാൻസ് വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ടാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ പുതിയ നൃത്ത വീഡിയോ പങ്കുവെച്ച് എത്തുകയാണ് താരം. വീഡിയോയിൽ തന്റെ മകളെയും കൂടെ കൂട്ടിയിരിക്കുകയാണ്. കുട്ടികളുടെ ബാച്ചിനെ മുദ്ര വിനിയോഗം പറഞ്ഞുകൊടുക്കുമ്പോൾ തൊട്ടടുത്ത് തന്നെ മകളെയും ഇരുത്തിട്ടുണ്ട്. ഇടയ്ക്ക് മകൾ ചെയ്യുന്നത് ശരിയാണോ എന്ന് ശോഭന ഇടക്കണ് ഇട്ട് നോക്കുന്നതും വീഡിയോയിൽ കാണാം.

സാമൂഹ്യ മാധ്യമങ്ങളിലോ മറ്റോ താരം നൃത്തം പഠിക്കുവാൻ ഈ ബാച്ചിൽ എന്റെ മകളും ഉണ്ട് എന്ന് അറിയിച്ചിട്ടില്ല. താരത്തിന്റെ മകളുടെ ചെറുപ്പത്തിലെ ചിത്രം കണ്ടു തന്നെ ആരാധകർ കണ്ടുപിടിക്കുകയാണ് ഈ വീഡിയോയിലൂടെ. മുൻപ് മകളുടെ വിശേഷങ്ങൾ കുറിച്ചും എല്ലാം ശോഭന സാമൂഹ്യ മാധ്യമങ്ങളിൽ പറഞ്ഞിട്ടുണ്ടെങ്കിൽ മകളുടെ മുഖം ആദ്യമായി ആണ് ആരാധകർ കാണുന്നത്. താരം പങ്കുവെച്ച് എത്തിയിരിക്കുന്ന ഈ വീഡിയോക്ക് താഴെ അനേകം കമന്റുകൾ തന്നെയാണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *