വിദേശത്തുനിന്ന് വരുന്ന ഭർത്താവിനെ കണ്ണും നട്ടു കാത്തിരുന്ന ഭാര്യക്ക് കിട്ടിയ സമ്മാനം കണ്ടോ…

സനു രാവിലെ തന്നെ വളരെയധികം തിരക്കിലാണ്. അവൾ അവളുടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. മുറി മനോഹരമാക്കുകയാണ് അവൾ. അവളുടെ ബെഡ്ഷീറ്റ് എല്ലാം മാറ്റി വിരിച്ച് നല്ല ഭംഗിയുള്ള പ്രിന്റുള്ള ബെഡ്ഷീറ്റ് ആക്കി മാറ്റുകയും സൈനുവിനെ ഏറ്റവും ഇഷ്ടമുള്ള ഇളം നീല നിറത്തിലുള്ള കർട്ടനുകൾ എല്ലാം ജനലുകൾക്ക് ഇടുകയും ചെയ്തു.

   

ചെയ്തിട്ടും ചെയ്തിട്ടും മതിവരാത്ത അത്ര ഒരുക്കമാണ് സനുവിനെ ഇന്നുള്ളത്. കാരണം ഒരുപാട് നാളുകൾക്കു ശേഷം ഇന്ന് അവളുടെ ഭർത്താവ് സൈനു വിദേശത്തുനിന്ന് നാട്ടിലേക്ക് വരുകയാണ്. ഉമ്മ വിളിച്ചത് കേട്ടിട്ടാണ് അവൾ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത്. എന്താണ് ഉമ്മ എന്ന് അവൾ ചോദിച്ചു. നീ ഇത് എപ്പോൾ തുടങ്ങിയ ഒരുക്കമാണ്. തീർന്നില്ലേ ഇതുവരെ. പോകാനായി സമയമായി. ഇപ്പോൾ തന്നെ വണ്ടി വരും നീ വേഗം ഒരുങ്ങിക്കോളൂ. പിന്നെ ഉപ്പയ്ക്ക് സുഖമില്ലാത്തതുകൊണ്ട് ഉപ്പ പോരുന്നില്ല എന്നാണ് പറയുന്നത്.

അതുകൊണ്ട് തന്നെ ഉപ്പയ്ക്ക് ഞാൻ കൂട്ടിരിക്കാൻ പോവുകയാണ്. നീയും മക്കളും കൂടി പോയി അവനെ കൊണ്ടുവന്നാൽ മതി എന്ന് ഉമ്മ പറഞ്ഞു. പിന്നെ വൈകിക്കേണ്ട. വേഗം ഒരുങ്ങിക്കോളൂ. മക്കൾക്ക് ഭക്ഷണം കൂടി കൊടുത്തോളൂ. നീ പിന്നെ അവൻ വന്നിട്ടല്ലേ കഴിക്കൂ എന്നും പറഞ്ഞ് ഉമ്മ അവിടെ നിന്ന് പുറത്തേക്ക് പോയി.

സനു വേഗം ഒരുങ്ങി ഇറങ്ങി. മുറ്റത്തേക്ക് ഇറങ്ങുമ്പോഴേക്കും വണ്ടി വന്നുനിന്നു. മക്കൾ രണ്ടുപേരും മുൻ സീറ്റിൽ ഇരിക്കാൻ തർക്കിക്കുകയും ഓടിച്ചെന്ന് അവിടെ കയറിയിരിക്കുകയും ചെയ്തു. പതിയെ ചെന്ന് പിൻസീറ്റിൽ കയറിയിരുന്നു. യാത്ര വേളയിൽ എല്ലാം അവൾ സ്വപ്നത്തിൽ തന്നെയായിരുന്നു. സൈനു വന്ന് കുലുക്കി വിളിച്ച് സലാം പറഞ്ഞപ്പോഴാണ് അവൾ സ്വപ്നത്തിൽ നിന്ന് ഉണർന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.