ചിരിക്കാത്ത മുഖവുമായിട്ടാണ് അവൻ ഓരോ ദിവസവും ജോലിക്ക് പോയിരുന്നത്. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു തൊഴിൽ ആയിരുന്നു ബസ് കണ്ടക്ടറുടെത്. എന്നാൽ ഇപ്പോൾ അവൻ എത്തിച്ചേർന്നിരിക്കുന്നത് ആ അവസ്ഥയിൽ തന്നെയാണ്. എല്ലാ സിനിമയിലും സീരിയലിലും ഉള്ളതുപോലെ തന്നെയുള്ള കദനകഥയാണ് അവനും പറയാനുണ്ടായിരുന്നത്. സ്വന്തം സുഖം മാത്രം തേടി പോയ ഒരു ബാപ്പയും അസുഖം കാർന്നുതിന്നുന്ന ശരീരവുമായി ഒരു ഉമ്മയും ഏക മകനായി അവനും ഉണ്ടായിരുന്നു.
അജ്മൽ എന്നാണ് അവന്റെ പേര്. സ്കൂൾ പഠനകാലത്ത് വളരെ നല്ല വിദ്യാർത്ഥിയായിരുന്നു അവൻ. പഠന മേഖലയിലെതുപോലെ തന്നെ കലാകായിക മേഖലയിലും അവൻ ഏറ്റവും അധികം മികവ് പുലർത്തിയിരുന്നു. അന്ന് ഉണ്ടായിരുന്ന അധ്യാപകർക്ക് എല്ലാം അവൻ അഭിമാനം തന്നെയായിരുന്നു. അവൻ വളർന്നു വലുതാകുമ്പോൾ ഒരു വലിയ ആളായി തീരും എന്ന് എല്ലാവരും ആഗ്രഹിച്ചതും പറഞ്ഞിരുന്നതുമാണ്.
എന്നാൽ ഇപ്പോൾ അവൻ ഒരു ബസ് കണ്ടക്ടറുടെ വേഷമണിഞ്ഞ് ജീവിതം മുന്നോട്ട് തള്ളിനീക്കുന്നു. തന്റെ ഉമ്മയുടെ ആശുപത്രി ചിലവിനും അന്നത്തെ ദിവസം കഴിഞ്ഞു പോകുന്നതിനുമായി അവൻ ഓരോ ദിവസവും ബസ് കണ്ടക്ടറുടെ വേഷമണിഞ്ഞ ബസ്സിൽ കയറുന്നു. തന്നോടൊപ്പം പഠിച്ചിരുന്ന കുട്ടികളെല്ലാം ആ ബസ്സിൽ കയറാറുണ്ടായിരുന്നു. അവർക്കെല്ലാം പലതരത്തിലുള്ള ജോലികൾ ഉണ്ടായിരുന്നു. എന്നാൽ താൻ മാത്രം ഇപ്പോഴും ആ ബസ്സിൽ കണ്ടക്ടറായി മുന്നോട്ടുപോകുന്നു.
അതുകൊണ്ടുതന്നെ കൂട്ടുകാർ കൂടുതൽ വിശേഷങ്ങളൊന്നും ചോദിക്കാതിരിക്കാൻ അവൻ ഗൗരവത്തിന്റെ മുഖംമൂടിയണിഞ്ഞ മുന്നോട്ടുപോയി. ഒരു ദിവസം ബസ്സിൽ വല്ലാതെ തിരക്കൊന്നും ഇല്ലാത്ത സമയത്ത് കിട്ടിയിരുന്ന ചില്ലറകൾ എണ്ണാനായി ഒരു സീറ്റിൽ ചെന്നിരുന്നതായിരുന്നു. അടുത്തിരുന്ന വ്യക്തി അവനെ ശ്രദ്ധിക്കുന്നത് അവൻ അറിഞ്ഞിരുന്നില്ല. അദ്ദേഹം അവനോട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.