നമ്മളിൽ പലരും മൃഗങ്ങളെ വളർത്താറുണ്ട് അല്ലെങ്കിൽ പക്ഷികളെ വളർത്താറുണ്ട്. വളർത്തുമൃഗങ്ങളെയും പക്ഷികളെയും ഓമനിച്ചു വളർത്തുന്നത് നമുക്ക് ഓരോരുത്തർക്കും ഇഷ്ടപ്പെട്ട കാര്യം തന്നെയാണ്. എന്നാൽ പലപ്പോഴും നമുക്ക് അവയെ വളർത്തുമ്പോൾ ബുദ്ധിമുട്ടുകൾ തോന്നിയാൽ നാം അവയെ ഉപേക്ഷിക്കാറുണ്ട്. പ്രത്യേകിച്ച് അത്തരം ജീവികൾക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വരുമ്പോഴാണ് നാം ഓരോരുത്തരും അവരെ കയ്യൊഴിയാറുള്ളത്.
ഇത്തരത്തിൽ നാം അവയെ കുറേക്കാലം വളർത്തിയതിനു ശേഷം കൈയൊഴിയുമ്പോൾ അവർക്ക് തെരുവിൽ ജീവിക്കാനായി സാധിക്കില്ല. കാരണം അവർ നമ്മെ മാത്രം ആശ്രയിച്ചാണ് അക്കാലമത്രയും ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെ പുറത്തുനിന്ന് ആഹാരം തേടാനും സംരക്ഷണം തേടാനോ അവർക്ക് സാധിക്കുകയില്ല. ഇത്തരത്തിൽ തെരുവിലെറിയപ്പെട്ട ഒരു പൂച്ചയാണ് അഗ്ലി. അവനെ ആരോ എടുത്ത് വളർത്തിയിരുന്നതായിരുന്നു.
കാണാനും അതീവ സുന്ദരൻ തന്നെയായിരുന്നു. എന്നാൽ ഒരു ദിവസം ആ പൂച്ച കുഞ്ഞിന്റെ ശരീരത്തിൽ ഒരു മുറിവ് ഉണ്ടാവുകയും അതിന്റെ വീട്ടുകാർ അതിനെ വേണ്ട രീതിയിൽ പരിചരിക്കുകയോ മരുന്നു വയ്ക്കുകയോ ചെയ്യാതിരിക്കുകയും ചെയ്തപ്പോൾ ആ മുറിവ് വളരെ വലിയ വ്രണമായി മാറുകയും ഏവർക്കും അറപ്പ് തോന്നുന്ന രീതിയിൽ ആയി തീരുകയും ചെയ്തു. അതിനുശേഷം അതിന്റെ ഉടമസ്ഥർ അതിനെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ തെരുവിൽ എറിയപ്പെട്ട അഗ്ലിക്ക് എപ്പോഴും കുട്ടികളോട് കൂടെ കൂട്ടുകൂടാനും എന്തെങ്കിലും.
കുറച്ച് ആഹാരം കഴിക്കാനും ആയിരുന്നു ഇഷ്ടം. എന്നാൽ ഇവൻ ആരുടെ അടുത്തേക്ക് വരുന്നുവോ അവരെല്ലാം ഇവനെ ദേഷ്യത്തോടെ കൂടി ആട്ടിയാകറ്റുമായിരുന്നു. എന്നാൽ പിന്നീടും എത്രയേറെ വേദനകൾ സഹിച്ചും ആ പൂച്ചക്കുഞ്ഞ് ആളുകളുടെ അടുത്തേക്ക് ഓടിയെത്തി. അതിനിടയിൽ അവനെ ഒരു കണ്ണിന്റെ കാഴ്ചയും വാലും നഷ്ടപ്പെട്ടു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.