നിങ്ങളുടെ വീടുകളിൽ മഞ്ഞൾ ഇത്തരത്തിൽ ഒന്ന് നട്ടുനോക്കൂ. ഭാഗ്യം നിങ്ങളെ തേടിയെത്തും…

നമ്മളിൽ പലരും വീടുകളിൽ സർവ്വസാധാരണമായി നാട്ടുവളർത്താറുള്ള ഒന്നാണ് മഞ്ഞൾ. വലിയ പരിചരണങ്ങളോ വളപ്രയോഗങ്ങളോ ഒന്നും കൂടാതെ തന്നെ നമ്മുടെ മണ്ണിൽ ലക്ഷ്മി നാരായണ പ്രീതിയുണ്ടെങ്കിൽ തഴച്ചു വളരുന്ന ഒന്നുതന്നെയാണ് മഞ്ഞൾ. നമ്മുടെ വീടുകളിലും ക്ഷേത്രങ്ങളിലും ഒരുപാട് ശുഭകരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് മഞ്ഞൾ. അത്രമേൽ ഐശ്വര്യം ഉള്ളതുകൊണ്ട് തന്നെ അത് അത്രമേൽ പ്രാധാന്യം അർഹിക്കുന്ന ഒന്നു കൂടിയാണ്.

   

പൂജ വേളകളിൽ പ്രസാദമായി നൽകുന്നതിന് മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിൽ ഒരുപാട് മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന മഞ്ഞൾ നാം ഓരോരുത്തരുടെയും വീടുകളിലും വളരെ വലിയ പ്രാധാന്യമാണ് അർഹിക്കുന്നത്. അതായത് വ്യാഴപ്രീതി വരുത്തുന്നതിനായി മഞ്ഞളിനെ സംരക്ഷിക്കുന്നത് വളരെ ഉത്തമമാണ്. മഞ്ഞളിന് വ്യാഴാഴ്ച ദിവസം പ്രത്യേകമായി വെള്ളം ഒഴിച്ച് പരിചരിക്കുകയാണെങ്കിൽ വ്യാഴപ്രീതി ലഭിക്കുന്നതായിരിക്കും.

കൂടാതെ ഇത്തരത്തിൽ ജലം നൽകി സംരക്ഷിക്കുകയാണ് എങ്കിൽ നമ്മുടെ വീടുകളിൽ വളരെ വലിയ ഉയർച്ച ഉണ്ടാവുകയും ഉന്നതി ഉണ്ടാവുകയും ചെയ്യും. കൂടാതെ ഏകദശി ദിവസങ്ങളിൽ മഞ്ഞളിനെ അല്പമെങ്കിലും ജലം സമർപ്പിക്കുകയാണെങ്കിൽ അത്രമേൽ വിശേഷപ്പെട്ട കാര്യം മറ്റൊന്നുമില്ല. മഞ്ഞൾ നട്ടുവളർത്തുന്നതിൽ വളരെയധികം പ്രാധാന്യം തന്നെയാണ് ഉള്ളത്. വൈശാഖമാസത്തിൽ കിഴക്കുഭാഗത്ത് കഴിവതും ഒരു മൂട് മഞ്ഞൾ എങ്കിലും നട്ടുവളർത്തുകയാണ് എങ്കിൽ ഏറെ ശുഭകരമാണ്.

ഒരുപാട് ഉയർച്ചയും ധനപരമായ നേട്ടങ്ങളും കൈവരിക്കാൻ ഇത് കാരണമാകുന്നു. നമ്മുടെ വീടിന്റെ വടക്കുഭാഗത്ത് മഞ്ഞൾ നാട്ടു വളർത്തുകയാണ് എങ്കിൽ അത് അതിവിശേഷം തന്നെയാണ്. കുബേരദിശ എന്നറിയപ്പെടുന്ന ഈ ഭാഗത്ത് മഞ്ഞൾ നട്ടുവളർത്തുന്നത് വഴി ധനപരമായ ഒരുപാട് നേട്ടങ്ങളും ഉയർച്ചയും ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ഈ മഞ്ഞളിനെ ജലം നൽകി സംരക്ഷിച്ചു പോരേണ്ടതാണ്. അത്രമേൽ ശുഭകരമായ കാര്യം മറ്റൊന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.