കൊടുങ്ങല്ലൂർ അമ്മയുടെ ക്ഷേത്രം അതിവിശിഷ്ടമായ ഒരു ക്ഷേത്രം തന്നെയാണ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നടന്ന ഒരു അത്ഭുതത്തെ കുറിച്ചാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. പണ്ട് അതിപുരാതന കാലം മുതൽക്ക് തന്നെ കൊടുങ്ങല്ലൂർ ക്ഷേത്രം പ്രസിദ്ധം തന്നെയാണ്. അതിശ്രേഷ്ഠമായ ഈ ക്ഷേത്രത്തിലേക്ക് വരാനായി കൊടുങ്ങല്ലൂർ അമ്മയുടെ ഒരു ഭക്തൻ വളരെയധികം ആഗ്രഹിക്കുകയും ചെയ്തു.
തന്റെ ആഗ്രഹം മൂർച്ഛിച്ചപ്പോൾ അദ്ദേഹം കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് വരാൻ തന്നെ തീരുമാനിച്ചു. അന്ന് കാലത്ത് വാഹനസൗകര്യമോ താമസസൗകര്യമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ആ ഭക്തൻ അമ്മയെ കാണാനുള്ള ആഗ്രഹം കൊണ്ട് കാൽനടയായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ക്ഷേത്രത്തിൽ അദ്ദേഹം എത്തിയപ്പോഴേക്കും അർദ്ധരാത്രി യായിരുന്നു. എന്നിരുന്നാലും ക്ഷേത്രത്തിലെത്തി അദ്ദേഹത്തിന് വളരെയധികം ക്ഷീണം തോന്നി.
അദ്ദേഹം എത്തുന്നതിനു മുൻപ് തന്നെ നടയെല്ലാം അടച്ചിരുന്നു. അദ്ദേഹത്തിന് വല്ലാത്ത വിശപ്പും ദാഹവും ക്ഷീണവും ഉണ്ടായിരുന്നു. താമസിക്കാൻ ഒരു ഇടം കിട്ടുമോ എന്ന് അദ്ദേഹം അന്വേഷിച്ചു. ക്ഷേത്രത്തിനടുത്തൊന്നും അക്കാലത്ത് താമസസൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ക്ഷേത്രത്തിനടുത്ത് നിറച്ച് ഇല്ലങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവിടെ ആരോടെങ്കിലും അഭയം അദ്ദേഹം ചോദിക്കാം എന്ന് തീരുമാനിച്ചു. ഓരോ ഇല്ലങ്ങളിൽ കയറിയും താമസസൗകര്യം അദ്ദേഹം ചോദിച്ചു.
എന്നാൽ എല്ലാവരും അദ്ദേഹത്തെ കളിയാക്കി മടക്കി അയക്കുകയാണ് ചെയ്തത്. എന്നാൽ ഒരു ഇല്ലത്തുനിന്ന് ആൾ അദ്ദേഹത്തിന് ദൂരെ അകലെയായി ഒരു വിളക്ക് കാണിച്ചുകൊടുക്കുകയും ആ വിളക്ക് കാണുന്നിടത്തേക്ക് ചെല്ലാനായി പറയുകയും ചെയ്തു. അവിടെ ചെന്നാൽ നിങ്ങൾക്ക് ചിലപ്പോൾ താമസസൗകര്യം കിട്ടിയേക്കാം എന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തു. അദ്ദേഹം അപ്രകാരം വിളക്ക് കണ്ട സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെയെത്തി വാതിലിൽ മുട്ടിയപ്പോൾ ഒരു വൃദ്ധയായ സ്ത്രീ വാതിൽ തുറന്നു കൊടുത്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.