നാം ഓരോരുത്തരുടെയും വീടുകളിൽ പ്രധാനമായ ഒന്നുതന്നെയാണ് ക്ലോക്കുകൾ. നാം വീട്ടിൽ നിർബന്ധമായും വയ്ക്കുന്ന ഒരു വസ്തുവാണ് ക്ലോക്ക്. എന്തിനാണ് നാം ക്ലോക്കുകൾ വയ്ക്കുന്നത്. നാം സമയത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമയം അറിയുന്നതിന് വേണ്ടിയിട്ടാണ് നമ്മുടെ വീടുകളിൽ ക്ലോക്കുകൾ വയ്ക്കുന്നത്. വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത്. ഈശ്വരതുല്യമായ ഒരു പ്രാധാന്യം കൊടുക്കേണ്ട വസ്തു തന്നെയാണ് ക്ലോക്ക്. നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് സമയമാണ്.
അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ സമയത്തെ നിർണയിക്കുന്ന ക്ലോക്കും നമ്മുടെ ജീവിതത്തിൽ അടിസ്ഥാനമായ ഒരു ഘടകം തന്നെയാണ്. അതുകൊണ്ട് നാം ഓരോരുത്തരും വീട്ടിൽ ക്ലോക്കുകൾ വയ്ക്കുമ്പോൾ അതിന്റെ സ്ഥാനത്തിനും ദിശക്കും വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതാണ്. ഈശ്വരതുല്യമായി കാണുന്ന ഈ ക്ലോക്ക് പ്രധാന വാതിലിനെ അഭിമുഖമായി ഒരിക്കലും വെക്കാൻ പാടുള്ളതല്ല.
അതായത് വീട്ടിൽ നിന്ന് ഒരാൾ കയറി വരുമ്പോൾ ഈ ക്ലോക്ക് നേരെ കാണാൻ പാടുള്ളതല്ല. കൂടാതെ നാം വീട്ടിൽ ഉപയോഗിക്കുന്ന ക്ലോക്കുകൾ മാറാലയോ പൊടിയോ പിടിക്കാതെ സൂക്ഷിക്കേണ്ടതാണ്. ഇത്തരത്തിൽ മാറാലയും പൊടിയും പിടിക്കാതിരിക്കാൻ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കേണ്ടത് ഏറെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. കൂടാതെ ഈ വസ്തുവിലെ ചില്ല് അതുപോലെതന്നെ വക്ക് എന്നിവയെല്ലാം പൊട്ടിയാൽ അത് മാറ്റേണ്ടതാണ്. ഇത്തരത്തിൽ പൊട്ടിയ വസ്തുക്കൾ നമ്മുടെ വീട്ടിൽ ഉപയോഗിക്കാൻ പാടുള്ളതല്ല.
ഇത് വീട്ടിൽ വയ്ക്കുന്നത് ഏറെ ദോഷകരമാണ്. ബെഡ്റൂമിൽ ഇത്തരത്തിൽ വയ്ക്കുന്നുണ്ട് എങ്കിൽ ബെഡ്റൂമിൽ കിടക്കുന്ന ആളുടെ പ്രതിബിംബം ഈ ക്ലോക്കിൽ ഒരിക്കലും കാണാൻ പാടുള്ളതല്ല. അതുപോലെ തന്നെ നമ്മുടെ വീട്ടിൽ ഒരിക്കലും കേടായ ക്ലോക്കുകൾ സൂക്ഷിക്കാൻ പാടുള്ളതല്ല. കൂടാതെ എപ്പോഴും വീട്ടിൽ ഉപയോഗിക്കുന്ന ക്ലാക്കുകളുടെ എണ്ണം ഒന്നിലധികം ആണ് എങ്കിൽ അത് ഒറ്റ സംഖ്യ ആയിരിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.