ഇതാ ഈ പുതുവർഷത്തിലെ വിഷു വന്നെത്തിയിരിക്കുന്നു. ഏറെ നാളുകളായി ഏവരും കാത്തിരുന്ന ഒരു ദിനം തന്നെയാണ് വിഷു. വിഷു എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് കണിയാണ്. നാം പലതരത്തിലും വിഷുക്കണി ഒരു കാറുണ്ട്. ഇത്തരത്തിൽ വിഷുക്കണി ഒരുക്കുകയും വിഷുക്കണി കാണുകയും ചെയ്യുന്നത് ഏറെ ഐശ്വര്യദായകമാണ് എന്നാണ് കരുതപ്പെടുന്നത്. ശ്രീകൃഷ്ണ വിഗ്രഹം കണികണ്ടുണരുന്ന ആ ദിനത്തെ തന്നെയാണ് നാം വിഷു എന്ന് പറയുന്നത്. വിഷുക്കണി ഒരുക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
ഒരുപാട് കാര്യങ്ങൾ ഒരുക്കി വെച്ചു കൊണ്ട് വേണം വിഷുക്കണി ആക്കി തീർക്കാൻ. വീട്ടിലെ പ്രായമായ സ്ത്രീകൾ അല്ലെങ്കിൽ മുതിർന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കാറുള്ളത്. അവർ അതിന്റെ പവിത്രതയോടും ശുദ്ധതയോടും കൂടി തന്നെ വിഷുക്കണി ഒരുക്കാറുണ്ട്. ഇത്തരത്തിൽ വീടുകളിൽ ആദ്യം വിഷുക്കണി കാണുന്നതും സ്ത്രീകൾ തന്നെയാണ്. സ്ത്രീകൾ വിഷുക്കണി ആദ്യം കാണുന്നത് ഏറെ ഐശ്വര്യദായകമാണ് എന്നാണ് പറയപ്പെടുന്നത്.
അതിനുശേഷം ആ സ്ത്രീകൾ വീട്ടിലെ താഴെയുള്ളവരെ വിളിച്ചുകൊണ്ടുവരികയും അവരെ വിഷുക്കണി കാണിക്കുകയും ചെയ്യുന്നു. ശേഷം വീട്ടിലെ മുതിർന്നവർ താഴെയുള്ളവർക്ക് വിഷുക്കൈനീട്ടം കൊടുക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ കണി ഒരുക്കുകയും വിഷുവിനെ മനോഹരമായി ആഘോഷിക്കുകയും ചെയ്യാറുണ്ട്. എന്തെല്ലാം സാധനങ്ങൾ ആണ് വിഷുക്കണി ഒരുക്കുമ്പോൾ ആവശ്യമെന്ന് നിങ്ങൾക്ക് അറിയാമോ? വിഷു കണി ഒരുക്കുമ്പോൾ ആദ്യമായി തന്നെ വേണ്ടത് ഒരു ഓട്ടുരുളി ഒരു ശ്രീകൃഷ്ണ വിഗ്രഹം എന്നിവയാണ്.
വിഷുക്കണിക്ക് പ്രധാനം അർഹിക്കുന്ന ഒന്നുതന്നെയാണ് നിലവിളക്ക്. നിലവിളക്ക് പ്രത്യേകമായി കിഴക്കോട്ട് തിരിയിട്ട് കത്തിച്ചു വേണം വിഷുക്കണി കാണാൻ എന്നാണ് പറയാറ്. ഇതോടൊപ്പം തന്നെ വൃത്തിയായി അലക്കി മടക്കിയ ഒരു മുണ്ട്, വാൽക്കണ്ണാടി, അരി, പണം, നാളികേരം, കണിക്കൊന്ന, ചാന്ത്, കുങ്കുമം എന്ന് തുടങ്ങുന്ന പല വസ്തുക്കളും വിഷുക്കണി ഒരുക്കാനായി നാം ഉപയോഗിക്കാറുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.