ധനുമാസ തിരുവാതിര വ്രതം എടുക്കാത്തവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിങ്ങൾക്കറിയാമോ…

ധനുമാസ തിരുവാതിരവൃതം എടുക്കുന്നവരെ പോലെ തന്നെ എടുക്കാത്തവരും വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എടുക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഉയർച്ചയ്ക്കു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നതാണ്. നിങ്ങൾ ഒരു കുഞ്ഞിൻറെ മാതാവ് അല്ലെങ്കിൽ പിതാവ് ആണെങ്കിൽ ഒരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടി ഈ വ്രതം എടുക്കാതിരിക്കരുത്. വളരെ ശ്രദ്ധയോടും കൃത്യതയോടും കൂടി ചെയ്യേണ്ടതാണ്. ഏഴുദിവസം അല്ലെങ്കിൽ മൂന്നുദിവസമാണ് വ്രതം എടുക്കേണ്ടത്.

   

ഇപ്രാവശ്യത്തെ ധനുമാസ തിരുവാതിരയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് അന്ന് പൗർണമി കൂടിയാണ്. അതുകൊണ്ടുതന്നെ ഏറെ പ്രധാനപ്പെട്ട ഈ ദിവസം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഈ ദിവസത്തിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ഉയർച്ചയ്ക്ക് ഉന്നതിക്കും വേണ്ടി പ്രാർത്ഥിക്കേണ്ടതാണ്. ഭഗവാൻറെ ജന്മദിനത്തോടൊപ്പം തന്നെ പാർവതി പരിണയവും നടന്ന ദിവസവും ഇന്ന് തന്നെയാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് വേണ്ടി ഈ വ്രതം അനുഷ്ഠിക്കേണ്ടത്.

മാതാപിതാക്കൾ ദൈവങ്ങളെ പോലെ തന്നെയാണ്. അതുകൊണ്ട് മക്കൾ ഉണർന്നെഴുന്നേൽക്കുന്നതിനു മുൻപ് തന്നെ മാതാവും പിതാവും വളരെ നേരത്തെ എഴുന്നേൽക്കുകയും കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും വീട്ടിൽ വിളക്കുകൾ കൊളുത്തുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ ക്ഷേത്രദർശനം നടത്തുന്നതും ഏറെ ഉചിതമാണ്. ഭഗവാനെ മാല പിൻവിളക്ക് എന്നിവ വഴിപാടായി നേരുന്നത് ഏറെ ഫലദായകമാണ്.

കൂടാതെ ഇന്നേദിവസം അരിയാഹാരം പൂർണമായി ഒഴിവാക്കേണ്ടതാണ്. തിരുവാതിര ദിവസം സ്ത്രീകൾക്ക് കൈകളിൽ മൈലാഞ്ചി അണിയുന്നത് ഏറെ നല്ലതാണ്. ഇത് ഐശ്വര്യം വർദ്ധിപ്പിക്കുന്നു. കൂടാതെ ഇന്നേദിവസം കണ്മഷി എഴുതുന്നതും വളരെ നല്ലതാണ്. മഞ്ഞൾ തിലകം അല്ലെങ്കിൽ കുങ്കുമത്തിലകം ഇന്നേദിവസം വീടുകളിൽ അണിയുന്നത് ഏറെ ശുഭകരമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഓരോ വീടുകളിലും ഇത്തരത്തിലുള്ള കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.