ശ്രീരാമ ഭഗവാന്റെ ഏറ്റവും വലിയ ഭക്തനാണ് ശ്രീ ആഞ്ജനേയ സ്വാമി. അതുകൊണ്ടുതന്നെ ശ്രീരാമസ്വാമിയെ പ്രാർത്ഥിക്കുന്നത് ആഞ്ജനേയ സ്വാമിയെ പ്രീതിപ്പെടുത്തുന്നതിന് തുല്യമായിട്ടാണു കണക്കാക്കപ്പെടുന്നത്. ഹനുമാനെ യഥാവിധി വഴിപാട് നടത്തി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ധൈര്യവും ശക്തിയും കാര്യവിജയവും ഉറപ്പാണ് എന്നാണ് പറയപ്പെടുന്നത്.
ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചാൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യം നടക്കുകയും കാര്യ തടസ്സങ്ങളെല്ലാം നീങ്ങുകയും ചെയ്യും. ആഞ്ജനേയ സ്വാമിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ഫലം ലഭിക്കുന്ന വഴിപാട് എന്ന് പറയുന്നത് ആഞ്ജനേയ സ്വാമിക്ക് വെറ്റില മാല സമർപ്പിക്കുക എന്നുള്ളതാണ്. വെറ്റിലമാല സമർപ്പിച്ച് നാം ഭഗവാന്റെ അടുത്ത് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമുക്ക് കാര്യ വിജയം നൂറു ശതമാനം ഉറപ്പാണ് എന്നുള്ളതാണ്.
അത് എത്ര വലിയ ബാല്യകേറാമലയായാലും സാധിക്കും എന്നുള്ളതാണ്. ഈ വെറ്റില മാല ഭഗവാനെ ഇത്രയധികം പ്രീതികരം ആവാനുള്ള കാരണം ഇങ്ങനെയാണ്. ശ്രീരാമ ഭഗവാൻ യുദ്ധത്തിൽ വിജയം വരിച്ചപ്പോൾ ആ വിജയവാർത്ത സീതാദേവിയെ ആദ്യമായി അറിയിക്കാൻ വേണ്ടി ആഞ്ജനേയ സ്വാമിയാണ് ചെല്ലുന്നത്.
ആഞ്ജനേയ സ്വാമി സീതാദേവിയെ കണ്ടു രാമന്റെ വിജയവാർത്ത പറയുന്ന സമയത്ത് വളരെയേറെ സന്തോഷവതിയായ സീതാദേവി അവിടെ തൊട്ടടുത്തുള്ള വെറ്റില പറിച്ച് അത് കൊണ്ട് ഒരു മാല ഉണ്ടാക്കി ആഞ്ജനേയ സ്വാമിയെ അണിയിച്ചു എന്നാണ് പറയപ്പെടുന്നത്. അമ്മയുടെ ആ സ്നേഹം കൊണ്ട് ലഭിച്ചതുകൊണ്ടാണ് വെറ്റില മാല ആഞ്ജനേയന് ഏറെ ഇഷ്ടമുള്ളതായി തീർന്നത്. തുടർന്ന് വീഡിയോ കാണുക.