ഒന്നാം തീയതി ഇത്തരത്തിൽ ഒന്ന് കണി കണ്ടു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

ഇതാ കർക്കിടകം ഒന്നാം തീയതി വന്നെത്തിയിരിക്കുന്നു. ജൂലൈ പതിനാറാം തീയതിയാണ് കർക്കിടകം ഒന്നാം തീയതി വന്നെത്തിയിരിക്കുന്നത്. കർക്കിടകം ഒന്നാം തീയതിക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസം തന്നെയാണ്. വിഷു പോലെ തന്നെ കണികാണാൻ അനുയോജ്യമായ ഒരു ദിവസം തന്നെയാണ് കർക്കിടകം ഒന്നാം തീയതി. എന്നാൽ വിഷുവിന്റെ അത്രതന്നെ കണ്ണടച്ചുകൊണ്ട് മറ്റൊന്നും കാണാതെ വന്നുകൊണ്ട് കണിയൊരുക്കി കണികാണുക അങ്ങനെയൊന്നുമില്ല. സാധാരണ രീതിയിൽ കണി കാണാവുന്നതാണ്.

   

ഇന്നേദിവസം കണികാണുന്നതിൽ ഏറ്റവും അധികം പ്രാധാന്യമുള്ള ഒരു വസ്തു ശ്രീരാമ പട്ടാഭിഷേകത്തിന്റെ ഒരു ചിത്രമാണ്. അത് നിലവിളക്കിനു മുൻപിലായി ഒരുക്കിവെച്ച് അത് ഇന്നേദിവസം കണികണ്ടുണരുന്നത് ഏറ്റവും ശുഭകരമാണ്. ഓരോ വീട്ടിലെയും വീട്ടമ്മ അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ഉണർന്നെഴുന്നേൽക്കുകയും വിളക്ക് തെളിയിക്കുകയും ആ വിളക്ക് തെളിയിച്ചതിനടുത്ത് ശ്രീരാമ പട്ടാഭിഷേകത്തിന്റെ ഒരു ചിത്രം കണികാണുകയും ചെയ്യുന്നത് ഉത്തമമാണ്.

അതിന് സാധിച്ചില്ലെങ്കിൽ വിഷ്ണു അവതാര ചിത്രങ്ങൾ ആയാലും മതിയാകും. ഇതൊന്നും സാധിച്ചില്ലെങ്കിൽ നിലവിളക്കിനോടൊപ്പം മഹാഗ്രന്ഥങ്ങൾ ഏതെങ്കിലും ഒന്ന് കണികണ്ടുണരുന്നതും നല്ലതുതന്നെയാണ്. അതായത് രാമായണമോ മഹാഭാരതം അങ്ങനെ ഏതെങ്കിലും രാമായണം ആണെങ്കിൽ അത് അതീവ ഉത്തമം തന്നെയാണ്. അതിനുശേഷം അടുക്കളയിലേക്ക് വന്ന് പാല് തിളച്ച് തൂകുന്നത് കാണുന്നതും വീട്ടിലുള്ള എല്ലാവരെയും വിളിച്ച് കാണിച്ചു കൊടുക്കുന്നതും ഏറ്റവും ഉത്തമം തന്നെയാണ്.

അതോടൊപ്പം തന്നെ അന്നേദിവസം കണി കാണുന്നതും അതുപോലെ തന്നെ കൈനീട്ടം വാങ്ങുന്നതും കൈനീട്ടം കൊടുക്കുന്നതും ഉത്തമം തന്നെയാണ്. കഴിവതും ഒരു ഒറ്റ രൂപ നാണയം എങ്കിലും കൈനീട്ടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. അന്നേദിവസം കണി കാണുന്നതും കൈനീട്ടം വാങ്ങുന്നതും ഏവരുടെയും ജീവിതത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.