ഹൈന്ദവ വിശ്വാസപ്രകാരം നാം വീടുകളിൽ ദീപം തെളിയിക്കാറുണ്ട് അല്ലെങ്കിൽ വിളക്കുകൾ കത്തിക്കാറുണ്ട്. രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കുന്നവരുണ്ട്. എന്നാൽ ചിലരെല്ലാം വൈകിട്ട് മാത്രമേ വിളക്കുകൾ കത്തിക്കാറുള്ളൂ. രാവിലെയും വൈകിട്ടും വിളക്കുകൾ കത്തിക്കുന്നതിനെ രണ്ട് തരത്തിലുള്ള വിശ്വാസങ്ങളാണ് ഉള്ളത്. സൂര്യചന്ദ്രന്മാരെ അടിസ്ഥാനമാക്കിയിട്ടാണ് ഇത്തരത്തിൽ വിളക്കുകൾ കൊളുത്താറുള്ളത്. വിളക്ക് അണക്കുന്നതിനും വളരെയധികം പ്രാധാന്യമുണ്ട്.
നമ്മുടെ വീട്ടിലേക്ക് ലക്ഷ്മിദേവിയെ സ്വീകരിക്കുന്നതിനായിട്ടാണ് നാം വിളക്ക് തെളിയിക്കുന്നത്. അതായത് ചില വീടുകളിൽ വിളക്ക് തെളിയിക്കാതിരിക്കുകയാണ് എങ്കിൽ ആ വീടുകളിൽ അലക്ഷ്മി സാന്നിധ്യം വിളയാടുന്നത് ആയിരിക്കും. അതുകൊണ്ടുതന്നെ ഉറപ്പായും നാം വീടുകളിൽ വിളക്ക് തെളിയിക്കേണ്ടതാണ്. വിളക്ക് തെളിയിക്കുന്നത് വഴി നമ്മുടെ വീട്ടിലുള്ള മൂദേവി സാന്നിധ്യത്തെ പുറത്താക്കുകയും മഹാലക്ഷ്മിയെ വീട്ടിലേക്ക് സ്വീകരിക്കുകയും ചെയ്യുന്നു.
അതുവഴി നമ്മുടെ വീട്ടിലുള്ള നെഗറ്റീവ് എനർജികളെയെല്ലാം നിഷ്പ്രയാസം ഇല്ലാതാക്കുകയും പോസിറ്റീവ് എനർജിയെ ആകിരണം ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിൽ നാം വിളക്ക് തെളിയിക്കുമ്പോൾ രാവിലെ ഒരു തിരിയിട്ട വിളക്കും വൈകിട്ട് രണ്ട് തിരിയിട്ട് വിളക്കും കത്തിക്കാറുണ്ട്. രാവിലെയുള്ള ഒരു തിരി കിഴക്കോട്ടും വൈകിട്ട് കത്തിക്കുന്ന വിളക്കിലെ ഒരു തിരി കിഴക്കോട്ടും ഒരു തിരി പടിഞ്ഞാറോട്ടും അഭിമുഖമായി വേണം കത്തിക്കാൻ ആയി. ഇനി നാം വിളക്ക് അണയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നല്ലേ. വിളക്ക് അണയ്ക്കുമ്പോൾ തീർച്ചയായും ഈ മന്ത്രം ജപിച്ചുകൊണ്ട് അണക്കുകയാണ്.
എങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് സാമ്പത്തികമായി വളരെയധികം ഉയർച്ച വന്നുചേരുന്നതായിരിക്കും. അതിനായി രാവിലെയുള്ള വിളക്ക് അണയ്ക്കുമ്പോൾ 5 സൂര്യ മന്ത്രങ്ങൾ ചൊല്ലിയും അതുപോലെ തന്നെ രാത്രിയിലുള്ള വിളക്ക് അണയ്ക്കുമ്പോൾ 5 ചന്ദ്രമന്ത്രങ്ങൾ ജപിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ മന്ത്രോച്ചാരണം നടത്തി തിരി എണ്ണയിലേക്ക് താഴ്ത്തി വേണം വിളക്ക് അണയ്ക്കാനായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.