നാം ഓരോരുത്തരും വീടുകളിൽ പൂജാമുറി വയ്ക്കുന്നവരാണ്. പൂജ മുറിക്കു വലിയ സ്ഥാനം തന്നെയാണ് കൊടുക്കുന്നത്. നാം ആരാധിക്കുകയും പ്രാർത്ഥിക്കുകയും വണങ്ങുകയും ചെയ്യുന്ന ദേവി ദേവന്മാരുടെ ചിത്രങ്ങളും രൂപങ്ങളും ഉൾപ്പെടെയുള്ള നമ്മുടെ ഒരു ആരാധനാ സ്ഥലമാണ് ഓരോ വീടിന്റെയും പൂജാമുറി. പൂജാമുറി നമ്മുടെ വീടുകളിൽ വയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നിങ്ങൾക്കറിയാമല്ലോ? വീട്ടിൽ പൂജാമുറി വയ്ക്കുമ്പോഴും നിലവിളക്ക് വയ്ക്കുമ്പോഴും അല്പം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
വീട്ടിൽ നിലവിളക്ക് വയ്ക്കുമ്പോൾ ഇരുട്ടു വീഴുന്നതിനു മുൻപ് തന്നെ വിളക്ക് വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നിലവിളക്ക് വയ്ക്കുമ്പോൾ രാവിലെ ഒരു തിരിയിട്ട വിളക്കാണ് വെക്കേണ്ടത്. കുളിച്ച വൃത്തിയോടും ശുദ്ധിയോടും കൂടി വേണം ഇത് ചെയ്യാൻ. എന്നാൽ സൂര്യ സങ്കല്പം അനുസരിച്ച് രാവിലെ വിളക്കിന് ഒരു തിരിയും വൈകിട്ട് രണ്ട് തിരിയും ആണ് വെക്കേണ്ടത്. വിശേഷങ്ങളിൽ വിളക്കിനെ അഞ്ചു തിരിയിട്ട് ആഘോഷപൂർവ്വം കത്തിക്കേണ്ടതാണ്.
കൂടാതെ ചില സ്ത്രീകൾ വിളക്കു വയ്ക്കുമ്പോൾ വിളക്കിനെ വലം വയ്ക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിളക്കിനെ വലം വയ്ക്കുന്നത് മരണതുല്യമായ ദുഃഖമാണ് നൽകാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഒരിക്കലും അത്തരത്തിൽ ചെയ്യാൻ പാടുള്ളതല്ല. വീടുകളിൽ വടക്കുകിഴക്കുഭാഗത്ത് കിഴക്കുഭാഗത്ത് വടക്കോട്ടോ ആയി വേണം പൂജാമുറി നിർമിക്കാൻ ആയിട്ട്. ചില ഭവനങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ തന്നെ പൂജാമുറി ഒപ്പം നിർമ്മിക്കുന്നതാണ്.
എന്നാൽ മറ്റു ചില ഭവനങ്ങളിൽ ആകട്ടെ മരം കൊണ്ട് നിർമ്മിച്ച റെഡിമെയ്ഡ് ആയിട്ടുള്ള പൂജ മുറികൾ വാങ്ങാൻ ലഭിക്കുന്നതാണ്. ഇതിൽ ഏതായാലും തന്നെയും ദോഷമില്ല. എന്നിരുന്നാലും പൂജാമുറിയ്ക്ക് വാതിൽ നിർബന്ധമാണ്. വാതിൽ ഇല്ലാത്ത പക്ഷം ഒരു തുണിയോ കർട്ടനോ ഉപയോഗിച്ച് അതിൻറെ മുൻവശം ആവരണം ചെയ്തിരിക്കണം. മരണം നടന്ന വീട്ടിൽ പുലകഴിയുന്നതുവരെ പൂജാമുറി അടച്ചിടേണ്ടതാണ്. അല്ലാത്തപക്ഷം പൂജാമുറി ക്ഷേത്രം തുറന്നിടുന്ന സമയത്ത് മാത്രമേ തുറന്നു വയ്ക്കാവൂ. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.