ഓരോ വ്യക്തികളും വീടു നിർമ്മിക്കുന്നത് വാസ്തുപ്രകാരമാണ്. ഒരു നല്ല ആശാരിയെ കൊണ്ട് കൃത്യമായി തന്നെ വാസ്തു നോക്കിയിട്ടാണ് ഓരോ വ്യക്തികളും വീട് നിർമ്മിക്കുന്നത്. ഇത്തരത്തിൽ വാസ്തു നോക്കുന്നത് ആ വീട് നിർമ്മാണം ശുഭകരമായി പൂർത്തിയാകുന്നതിനും ആ വീട്ടിലുള്ള പിന്നീടുള്ള വാസം അത്തിഗ്രമായി മാറുന്നതിനും വേണ്ടിയിട്ടാണ്. എന്നാൽ ഒരുപാട് പേർ വാസ്തു നോക്കുന്നതിൽ കുറ്റം പറയുന്നവരുണ്ട്.
എന്നാൽ ഈ പറയുന്നവരെല്ലാം അവരുടെ വീടുകൾ നിർമ്മിച്ചിരിക്കുന്നതും അതിൽ താമസിക്കുന്നതും വാസ്തുപ്രകാരമാണ്. എന്നാൽ വാസ്തുപ്രകാരമായി ദിശകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ചില ദിശകളിൽ ജലത്തിന്റെ സാന്നിധ്യം ഉണ്ടായിരിക്കാൻ പാടുള്ളതല്ല. പ്രത്യേകമായി മാലിന്യ ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ പാടുള്ളതല്ല. ഓരോ വീടുകൾക്കും അതിന്റെ ദിശയ്ക്കനുസരിച്ച് ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ പാടുള്ളതും ഉണ്ടാകാൻ പാടില്ലാത്തതുമായ സ്ഥലങ്ങളുണ്ട്.
എന്നാൽ തെക്ക് കിഴക്കേ മൂലയെ അഗ്നികോൺ എന്നാണ് പറയപ്പെടുന്നത്. ഈ സ്ഥലത്ത് ഒരിക്കലും ജലത്തിന്റെ സാന്നിധ്യം പാടില്ല. കൂടാതെ അടുപ്പിനോട് മുഖ മുഖം ജലം ഉണ്ടാകാനായി പാടുള്ളതല്ല. അടുപ്പിന് സമീപത്തായും ജലം ഉണ്ടാകുന്നത് തെറ്റായ കാര്യം തന്നെയാണ്. അടുപ്പിനെ മുഖാമുഖമായി ഒരിക്കലും അരക്കല്ലേ വരാൻ പാടുള്ളതല്ല. കാരണം അരക്കല്ലിൽ എപ്പോഴും മലിനജലം ഉണ്ടായിരിക്കും. ഇത് ഏറ്റവും ദോഷകരമായ ഒരു കാര്യം തന്നെയാണ്.
വീടിന്റെ കന്നിമൂല അതായത് തെക്ക് പടിഞ്ഞാറ് മൂലയിൽ വൃത്തിഹീനമായ ജലം കെട്ടിക്കിടക്കുകയോ സെപ്റ്റിക് ടാങ്കുകളോ മറ്റ് ടാങ്കുകളോ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. പ്രത്യേകമായി ഓവുചാലുകളും ഉണ്ടായിരിക്കാൻ പാടുള്ളതല്ല. ബാത്റൂമിനും അടുക്കളയ്ക്കും ഒരേ ഒരു ഭിത്തി വരാനും പാടില്ല. എന്നാൽ ഓരോ വീടുകളുടെയും വടക്കു കിഴക്ക് മൂല അതായത് ഈശാനകോൺ എന്നറിയപ്പെടുന്ന സ്ഥലത്ത് ശുദ്ധജലം ഉണ്ടാകുന്നത് ഏറെ ശുഭകരമാണ്. പ്രത്യേകമായി അവിടെ ചെറിയ താമരക്കുളങ്ങൾ ഉണ്ടായിരിക്കുന്നത് ഏറെ ശുഭകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.