അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നുകഴിഞ്ഞിരിക്കുകയാണ്. അയോധ്യയിൽ ശ്രീരാമൻറെ ജന്മസ്ഥലത്ത് നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിലേക്ക് സംഭാവനങ്ങളായി വളരെയധികം സ്ഥലങ്ങളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുവരപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ലവകുശന്മാരുടെ സാന്നിധ്യം വിളിച്ചോതുന്ന ഒരു ക്ഷേത്രം തന്നെയാണ് രാമക്ഷേത്രം. ഈ ക്ഷേത്രത്തിൽ ദർശന രൂപത്തിൽ ലവകുശന്മാരുടെ സാന്നിധ്യം ഇല്ലെങ്കിലും ലവകുശന്മാർ ജനിച്ച ബാത്മീകി ആശ്രമത്തിൽ നിന്ന് അവരുടെ സ്പർശം പതിഞ്ഞ മണ്ണ് കൊണ്ടുവന്ന ഈ ക്ഷേത്ര നിർമ്മിതിയിൽ ഉപയോഗിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ അദൃശ്യമായ ലവകുശ സാന്നിധ്യം ഈ ക്ഷേത്രത്തിൽ ഉണ്ട് എന്ന് തന്നെ പറയാം. കൂടാതെ ഭഗവാൻറെ തെളിവുകൾ ആയി അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയായി കണക്കാക്കുന്നു. സീതാദേവിയുടെ ജന്മസ്ഥലമായ ജാനകിപൂർ ഇപ്പോൾ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ് എന്നത് മറ്റൊരു സത്യമാണ്. വെള്ളിയിൽ നിർമ്മിച്ച ചെരുപ്പ് ആഭരണങ്ങൾ എന്നിവയെല്ലാം രാമ ക്ഷേത്രത്തിൽ സമർപ്പിച്ചിട്ടുണ്ട്. സാലഗ്രാമങ്ങളും ഈ രാമക്ഷേത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്.
ഗുജറാത്തിൽ നിന്ന് ഒരുപാട് വിലപിടിപ്പുള്ള വജ്രങ്ങളും രത്നങ്ങളും കൊണ്ടുവന്ന് ഈ രാമക്ഷേത്രത്തിൽ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ 5000 രത്നങ്ങൾ പതിച്ച രണ്ട് കിലോഗ്രാം തുകം വരുന്ന വെള്ളിയിൽ നിർമ്മിച്ച നെക്ലൈസ് ഈ ക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ രാമക്ഷേത്രത്തിൽ 108 അടി ഉയരം വരുന്ന ചന്ദനത്തിരിയും സമർപ്പിച്ചിട്ടുണ്ട്. ഇത് ക്ഷേത്രത്തിൽ മുഴുവനായി പരിമളം പരത്താനായി സഹായകമായ ഒന്നുതന്നെയാണ്.
2100 കിലോഗ്രാം തൂക്കം വരുന്ന ഒരു വലിയ മണി തന്നെ ഭക്തർ ഈ ക്ഷേത്രത്തിനായി സമർപ്പിച്ചിട്ടുണ്ട്. ആരുടെയും ആവശ്യത്തിനു നിർബന്ധത്തിനു വഴങ്ങിയിട്ടല്ല ഇത്തരം സമ്മാനങ്ങൾ ക്ഷേത്രത്തിലെ സമർപ്പിച്ചിട്ടുള്ളത്. ഈ മണി അടിക്കപ്പെടുമ്പോൾ ഏവരും ഭക്തിനിർഭരമായി ഇരിക്കാറുണ്ട്. കൂടാതെ ഈ ക്ഷേത്രത്തിൽ വലിയൊരു ക്ലോക്കും ലഭിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലെയും സമയങ്ങൾ ആ ക്ലോക്കിൽ ദർശിക്കാവുന്നതാണ്. കൂടാതെ 1265 കിലോഗ്രാം തൂക്കം വരുന്ന ഒരു ലഡ്ഡു ഹൈദരാബാദിൽ നിന്ന് കൊണ്ടുവന്നിട്ടുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.