ലോകത്തിൻറെ ഏതറ്റത്ത് ആണെങ്കിലും വൈക്കത്തഷ്ടമി നാളിൽ ഓം നമശിവായ ചൊല്ലാൻ മറക്കല്ലേ….

നാളെ വൈക്കത്ത് അഷ്ടമി നാളാണ്. ഈ നാളിൽ ഓം നമശിവായ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. സർവ്വ ഐശ്വര്യ പ്രധാനമായ ഒരു ദിവസമാണ് വൈക്കത്തഷ്ടമി. തെക്കൻ കാശി എന്നറിയപ്പെടുന്ന വൈക്കം ക്ഷേത്രത്തിലാണ് വൈക്കത്തഷ്ടമി നടത്തപ്പെടുന്നത്. എന്നാൽ എല്ലാവർക്കും വൈക്കത്തഷ്ടമി നാളിൽ വൈക്കം ക്ഷേത്രദർശനം നടത്തുക സാധ്യമായി കൊള്ളണമെന്നില്ല. എങ്കിലും കഴിയുന്നവരെല്ലാം കഴിയുന്ന തരത്തിൽ വൈക്കത്തഷ്ടമി നാളിൽ വൈക്കം ക്ഷേത്രദർശനം നടത്തുന്നത് ജീവിത പുരോഗതിക്കും സമ്പൽസമൃദ്ധിക്കും.

   

സർവ്വൈശ്വര്യങ്ങൾക്കും കാരണമാകുന്നു. അഷ്ടമി ദർശനം ജന്മ പുണ്യം എന്നാണ് അറിയപ്പെടുന്നത്. ജന്മജന്മാന്തര പുണ്യങ്ങൾ ആയി നടത്തപ്പെടുന്ന ഒന്നാണ് അഷ്ടമി ദർശനം. മൂന്ന് വ്യത്യസ്ത ഭാഗങ്ങളിലാണ് ഭഗവാൻ നമുക്ക് സന്നിഹിതനായി തീരുന്നത്. അതിൽ ഒന്നാമതായി രാവിലെ സർവവിജ്ഞാനത്തിന്റെയും ഉറവിടമായിട്ട് കാണുന്ന ദക്ഷിണ മൂർത്തി ഭാവത്തിലാണ് ഉണ്ടാകുന്നത്. എന്നാൽ മധ്യാനത്തിൽ ഭഗവാൻ കിരാതമൂർത്തി ഭാവത്തിലാണ് കാണപ്പെടുന്നത്. സന്ധ്യാദർശനം എന്നിരിക്കെ സാംബശിവഭാവത്തിലാണ് ഉണ്ടാകുന്നത്.

ഇങ്ങനെ മൂന്ന് രീതിയിലാണ് വൈക്കത്തഷ്ടമി നാളിൽ ഭഗവാൻ ദർശനം നൽകുന്നത്. രാവിലെ കാണുന്ന ഈ ദർശനം വിദ്യയുടെ ഐശ്വര്യത്തിനും ഉന്നതിക്കും വേണ്ടി ഉള്ളതാണ്. ഉച്ചയ്ക്കായി കാണപ്പെടുന്ന ഭാവം ഉദ്ദിഷ്ടകാര്യ ലഭിക്കു വേണ്ടിയിട്ടുള്ളതാണ്. വൈകിട്ടത്തെ സർവ്വൈശ്വര്യം വിളിച്ചോതുന്ന ഒരു ദർശനമാണ്. ഓം നമശിവായ എന്ന മന്ത്രം 108 പ്രാവശ്യം രാവിലെയും വൈകിട്ടും ചൊല്ലി പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്.

രാവിലെ സ്ത്രീകൾ കുളിച്ചു കഴിഞ്ഞതിനുശേഷം വിളക്ക് കൊളുത്തി 108 പ്രാവശ്യം ഈ മന്ത്രം ചൊല്ലേണ്ടതാണ്. വൈകിട്ട് വിളക്ക് കൊളുത്തി രണ്ട് തിരിയിട്ട് കത്തിച്ച് അതിനടുത്തിരുന്ന 108 പ്രാവശ്യം ഓം നമശിവായ മന്ത്രണം ചൊല്ലി പ്രാർത്ഥിക്കുന്നത് സർവ്വ ഐശ്വര്യത്തിനും കാരണമാകുന്നു. പഠിക്കാൻ പോകുന്ന കുട്ടികൾക്ക് മാതാപിതാക്കൾ പറഞ്ഞു കൊടുക്കേണ്ട ഒരു മന്ത്രമാണ് “ഓം ജ്ഞാന മുദ്രായ വിത്ത് മഹേ തത്വ ബോധയ മഹി തന്നോ ദേവ പ്രചോദയാത്”തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.