അച്ഛനില്ലാത്ത രണ്ട് പെൺമക്കളെ വളർത്തിയ അമ്മയ്ക്ക് കിട്ടിയ തിരിച്ചടി…

അന്നു രാത്രിയിൽ ഒരു കട്ടിലിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നമ്മൾ രണ്ടുപേർക്കും തീരെ ഉറക്കം വന്നില്ല. ഞങ്ങളുടെ ജീവിതത്തിൽ അങ്ങനെയൊരു ദിവസം അത് ആദ്യമായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. പിന്നീടങ്ങോട്ടേക്ക് ഞങ്ങൾ രണ്ടു പെൺമക്കളെ വളർത്താൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. ഏത് കിട്ടുന്ന ജോലിക്കും അമ്മ പോയി. നാട്ടുകാരെല്ലാം അമ്മയെ പറ്റി പലതും പറഞ്ഞു പരത്തി. എന്നിട്ടും അമ്മ അതെല്ലാം ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞു.

   

എങ്ങനെയെങ്കിലും ഞങ്ങളെ നല്ല രീതിയിൽ വളർത്തണം വലുതാക്കണം നല്ല ജോലിക്കാർ ആക്കണം എന്ന് മാത്രമായിരുന്നു അമ്മയുടെ ആഗ്രഹം. പഠിക്കുന്ന കാലത്ത് എനിക്ക് വളർന്നു വലുതായി ഒരു ടീച്ചർ ആകാൻ ആയിരുന്നു ആഗ്രഹം. പഠിക്കുന്നതിനോടൊപ്പം തന്നെ ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തുകൊണ്ട് ഒരു ചെറിയ വരുമാനം ഉണ്ടാക്കി. അതുകൊണ്ട് അമ്മയെ സഹായിക്കാനായി ശ്രമിച്ചിരുന്നു. അങ്ങനെ ഒരു വിധത്തിൽ പഠിച്ച ടീച്ചർ ആവാനുള്ള പരീക്ഷ പാസായിക്കഴിഞ്ഞ് നിൽക്കുകയായിരുന്നു.

ജോലിയൊന്നും ശരിയായിട്ട് ഉണ്ടായിരുന്നില്ല. അന്ന് രാത്രിയിൽ ഞാനും അനിയത്തിയും അമ്മയും ചേർന്ന് ഭക്ഷണം കഴിക്കാനായി മേശയ്ക്ക് ചുറ്റും ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് അവളത് പറഞ്ഞത്. എനിക്ക് ഒരാളെ ഇഷ്ടമാണ് എനിക്ക് അയാളെ തന്നെ വിവാഹം കഴിച്ചു തന്നെ പറ്റൂ എന്ന്. പെട്ടെന്ന് അവളിൽ നിന്ന് അങ്ങനെയൊരു വാക്ക് കേട്ടതും അമ്മ ചോറുണ്ടിരുന്ന കൈ കൊണ്ട് തന്നെ അവളുടെ മുഖത്ത് അടിച്ചതും ഒരുമിച്ചായിരുന്നു.

അമ്മയുടെ പെട്ടെന്നുണ്ടായ പ്രതികരണത്തിൽ അവൾ മുൻപിൽ ഇരുന്ന ചോറ് പാത്രം തട്ടിത്തെറിപ്പിച്ച് മേശമേൽ നിന്ന് ചാടിയെഴുന്നേറ്റു. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ അയാളെ കൂടെ ഇറങ്ങിപ്പോകും എന്നു പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് പോയി. ഷോക്ക് അടിച്ചത് പോലെ ഇരുന്നു പോയി അമ്മ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.