Crispy Dessert With Fruit : നേന്ത്രപ്പഴം ഉപയോഗിച്ച് നല്ല സ്വാദ് ഏറിയ ക്രിസ്പി ആയിട്ടുള്ള ഒരു സ്നാക്സ് തയ്യാറാക്കാം. ഈ ഒരു സ്നാക്സിന്റെ റെസിപ്പി നിങ്ങൾ വായിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഇത് ഉണ്ടാക്കും. അത്രയും എളുപ്പത്തിൽ തന്നെ നല്ല ടേസ്റ്റ് ആയുള്ള പലഹാരം തയ്യാറാക്കാം. നേന്ത്രപ്പഴം ഉപയോഗിച്ച് ഈ ഒരു പലഹാരം തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. പലഹാരം തെയാറാക്കാനായി മൂന്ന് നേന്ത്രപ്പഴം എടുക്കുക.
പിന്നെ നമുക്ക് ഇതിലേക്ക് വേണ്ടത് ഒരു കപ്പ് നാളികേരമാണ്. ഒരു മീഡിയം വലിപ്പമുള്ള തേങ്ങയുടെ പകുതി മുറി ചിരകി എടുക്കുക. ഇനി ആദ്യം നമുക്ക് ഒരു പാനലിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. വെളിച്ചെണ്ണയുടെ പകരം നിങ്ങൾക്ക് നെയ് ഒഴിക്കുന്നതാണ് കൂടുതൽ താല്പര്യം എങ്കിൽ അങ്ങനെയും ചെയാം. എണ്ണ നല്ല പോലെ ചൂടായി വരുമ്പോൾ ഏത്തപ്പഴം ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുത്തത് ഒരു പാനലിലേക്ക് ചേർത്തു കൊടുക്കാം.
എന്നിട്ട് ഏത്തപ്പഴം നല്ലതുപോലെ ഒന്ന് വഴറ്റി എടുക്കാവുന്നതാണ്. ഏത്തപ്പഴം നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് മൂന്ന് ഏലക്ക ചതച്ച് ചേർത്തു കൊടുക്കാം. ശേഷം നല്ലപോലെപഴം വഴറ്റി എടുക്കാം. ശേഷം നേരത്തെ മാറ്റിവെച്ച നാളികേരം കൂടി ചേർത്ത് പാകത്തിനുള്ള പഞ്ചസാരയും ചേർക്കാം. പഞ്ചസാരയും എല്ലാം നല്ല രീതിയിൽ വന്നതിനുശേഷം ഇത് മറ്റൊരു പാനലിലേക്ക് മാറ്റിവെക്കാം.
ഇനി ഇത് തണുത്ത് വരുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യാവുന്നതാണ്. മറ്റൊരു പാത്രത്തിലേക്ക് ഒരു നാല് ടേബിൾ സ്പൂൺ ഓളം മൈദ ചേർക്കാം. ഒരു രണ്ടു നുള്ള് പഞ്ചസാരയും കൂടി ഇതിലേക്ക് ചേർത്ത് വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. ഇനി എങ്ങനെയാണ് ഈ ഉടച്ചെടുത്തു വച്ച പഴം ഉപയോഗിച്ച് നല്ല ക്രിസ്പി ആയിട്ടുള്ള സ്നാക്സ് തയ്യാറാക്കുന്നത് എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Fathimas Curry World