നാം ഏവരുടെയും വീടുകൾക്കുള്ള നാല് വശങ്ങളാണ് കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് തുടങ്ങിയവ. ഈ നാല് ദിശകൾക്ക് പുറമെ നാല് മൂലകൾ കൂടിയുണ്ട് അത് വടക്കു കിഴക്ക്, തെക്ക് കിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് എന്നിങ്ങനെയാണ്. ഈ നാല് മൂലകളും വളരെയേറെ പ്രാധാന്യം അർഹിക്കുന്നവ തന്നെയാണ്. ഇത്തരത്തിൽ ഒരു വീട്ടിൽ ഏറെ പ്രാധാന്യമുള്ള ഒരു ഇടമാണ് വടക്ക് കിഴക്ക് മൂല. അതായത് ഈശാനകോൺ എന്ന് അറിയപ്പെടുന്ന ഇടം.
ഓരോ വീടിന്റെയും ഈശാനകോൺ ആ വീടിൻറെ വളരെയധികം പ്രധാനപ്പെട്ട ഒരു സ്ഥലം തന്നെയാണ്. അതുകൊണ്ട് നാം ഓരോരുത്തരും വീടിൻറെ ഈശാന കോണിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നുതന്നെയാണ്. കന്നിമൂലയ്ക്ക് നാം ഏവരും എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടോ അത്രത്തോളം പ്രാധാന്യം തന്നെ കൊടുക്കേണ്ടതാണ്. ഈശാനകോണിൽ എന്തെല്ലാം കാര്യങ്ങളാണ് പാടില്ലാത്തത് എന്നാണ് ഇവിടെ പറയാൻ പോകുന്നത്.
നമ്മുടെ വീടിൻറെ ഈശാന കോണിൽ വളരെ ഉയരത്തിലുള്ള മതിലുകളോ വൃക്ഷങ്ങളോ ഉണ്ടാകാനായി പാടുള്ളതല്ല. ഇത്തരത്തിൽ ഉയരത്തിലുള്ള എന്തെങ്കിലും വൃക്ഷങ്ങളോ ഉയരത്തിലുള്ള മതിൽ ഉണ്ടെങ്കിൽ ആ വീടിനകത്ത് പട്ടിണിയും ദുരിതവും കഷ്ടപ്പാടും ആയിരിക്കും ഉണ്ടാവുക. അതിനു കാരണം സൂര്യരശ്മികൾ യഥാവിതം വീട്ടിലേക്ക് പതിക്കാത്തതാണ്. അങ്ങനെയാകുമ്പോൾ ആ വീട്ടിലേക്ക് പോസിറ്റീവ് എനർജി വരാതിരിക്കുകയും നെഗറ്റീവ് എനർജി കൂടുതലായി വന്നുചേരുകയും.
ചെയ്യുന്നു. ഇത്തരത്തിൽ സംഭവിക്കുന്നതുമൂലം ആ വീടിനെ യാതൊരു വിധത്തിലുള്ള ഉയർച്ചയും ഉന്നതിയും ഉണ്ടായിരിക്കുകയില്ല. കൂടാതെ ആ വീട്ടിൽ ദോഷഫലങ്ങൾ എപ്പോഴും നിലനിൽക്കുകയും ചെയ്യും. ഇത്തരത്തിൽ ദോഷഫലങ്ങൾ നിലനിൽക്കാതിരിക്കണമെങ്കിൽ വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ചെറിയ വാഴയോ ശങ്കുപുഷ്പമോ തെച്ചിച്ചെടിയോ വെക്കുന്നത് ഏറെ ശുഭകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.