അച്ഛനുമായി ആശുപത്രിയിലേക്ക് എത്തിയതായിരുന്നു വിനോദ്. വിനോദിന്റെ അച്ഛനെ എട്ടുവർഷം മുമ്പ് ഹാർട്ടിനെ ഓപ്പറേഷൻ കഴിഞ്ഞതാണ്. അതിനുശേഷം മാസം ചെക്കപ്പിനായി ആശുപത്രിയിൽ എത്തേണ്ടിയിരുന്നു. എന്നാൽ ഇപ്പോൾ അത് ആറുമാസം കൂടുമ്പോൾ ഒരിക്കൽ ആക്കി മാറ്റിയിരിക്കുകയാണ്. അങ്ങനെ ഒരു ദിവസം ജോലിയിൽ നിന്ന് ലീവെടുത്ത് വിനോദ് അച്ഛനുമായി ആശുപത്രിയിലേക്ക് ചെക്കപ്പിന് എത്തിയതായിരുന്നു.
അവിടെവെച്ച് അച്ഛനെ ഒരു ഇസിജി എടുക്കേണ്ടതായി വന്നു. ഈസിയിൽ ഒരു ചെറിയ വേരിയേഷൻ ഉണ്ട് എന്നും അച്ഛനെ ഇവിടെ ഇന്ന് അഡ്മിറ്റ് ചെയ്യേണ്ടി വരും എന്നും ഡോക്ടർ അറിയിച്ചത് പ്രകാരം വിനോദ് അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അതിനുശേഷം അയാൾ അയാളുടെ ഭാര്യയായ ശ്യാമയെ ഫോണിൽ വിളിച്ചു. അന്ന് അവൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഓഫീസിലേക്ക് പോയ അവൾ അച്ഛനെ അഡ്മിറ്റ് ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഇന്ന് കുട്ടികളെ നീ സ്കൂളിൽ നിന്ന് വിളിക്കണമെന്നും അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു എന്നും ശ്യാമയെ അറിയിച്ചു. അതുകേട്ടതും ശ്യാമ ആകെ പരിഭ്രമത്തിലായി. ഇനി മക്കളുടെ കാര്യം ആര് നോക്കും എന്നായി അവളുടെ വ്യഗ്രത. കാരണം അച്ഛൻ വീട്ടിൽ ഉള്ളത് അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു. മക്കളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അച്ഛൻ തന്നെയായിരുന്നു. അവരെ കുളിപ്പിച്ച ഡ്രസ്സ് മാറ്റി സ്കൂളിലേക്ക് വിടുന്നതും സ്കൂളിൽ നിന്ന് തിരിച്ചുവന്നാൽ അവരുടെ കാര്യങ്ങൾ എല്ലാം നോക്കുന്നതും എന്തിനേറെ പറയുന്നു അവരെ പഠിപ്പിക്കുന്നതും എല്ലാം അച്ഛൻ തന്നെയായിരുന്നു.
എന്നാൽ ഇന്ന് അച്ഛൻ വീട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് തന്നെ മക്കൾ സ്കൂളിൽ നിന്ന് വരുമ്പോൾ അവർക്ക് കൂട്ടായി ആരാണ് ഉണ്ടായിരിക്കുക എന്നും അവരുടെ കാര്യങ്ങൾ ആരാണ് നോക്കുക എന്നും ഓർത്ത് അവൾക്ക് തലവേദന തോന്നി. അവൾ ഓഫീസിൽ നിന്ന് ഇന്ന് നേരത്തെ ഇറങ്ങാം എന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.