തെരുവിൽ എറിഞ്ഞ മകനെ കുറിച്ച് ആ അമ്മ ഓർക്കാൻ അവരും തെരുവിൽ എറിയപ്പെടേണ്ടിവന്നു…

ഒരു അബോർഷന് വേണ്ടിയിട്ടായിരുന്നു അവൾ ഡോക്ടറെ സമീപിച്ചത്. എന്നാൽ ഡോക്ടറുടെ മറുപടി അവൾക്ക് എതിരായിരുന്നു. ഒരു അബോർഷൻ വേണ്ടി ഇപ്പോൾ ശ്രമിച്ചാൽ തന്റെ ശരീരം അത്ര മോശമായ അവസ്ഥയിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ തന്റെ ജീവന് തന്നെ അത് ഭീഷണിയാണ് എന്ന് ഡോക്ടർ അറിയിച്ചപ്പോൾ അവൾ ആ കുഞ്ഞിനെ ആരും അറിയാതെ പ്രസവിക്കാനായി തീരുമാനിച്ചു. സാത്താന്റെ സന്തതി ആയിട്ടാണ് അവൾ ആ കുഞ്ഞിനെ കണ്ടിരുന്നത്.

   

തനിക്ക് ഒരാളോട് തോന്നിയ പ്രണയമാണ് ഇപ്പോൾ ഒരു കുഞ്ഞിന്റെ രൂപത്തിൽ തന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്. വിദേശത്ത് മാതാപിതാക്കൾ ഉള്ള ഒരു കൂട്ടുകാരിയുടെ വീട്ടിൽ അവൾ ആ കുഞ്ഞിനെ ജന്മം നൽകി. നല്ലൊരു ആൺകുഞ്ഞ്. പക്ഷേ ആ കുഞ്ഞിനെ ഒന്ന് നോക്കാനോ തലോടാനോ മുലയൂട്ടാനോ അവൾ ശ്രമിച്ചില്ല. നെറ്റിയുടെ വലതുഭാഗത്ത് വലിയ കറുത്ത മറുകുള്ള ആൺകുഞ്ഞിനെ അവൾ ജനുവരിയുടെ കടുത്ത തണുപ്പിലും ഒരു കാറിൽ കയറി നഗരപ്രദക്ഷിണം ചെയ്തു ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.

തെരുവ് നായ്ക്കളും കൊതുകും ജനുവരിയുടെ മരം കോച്ചുന്ന തണുപ്പും ആ കുഞ്ഞിനെ ആക്രമിക്കുമെന്ന് അറിഞ്ഞിരുന്നിട്ടു പോലും അവൾക്ക് യാതൊരുവിധത്തിലുള്ള കുറ്റബോധവും ഉണ്ടായിരുന്നില്ല. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആ കുഞ്ഞിനെ ഉപേക്ഷിച്ച് അവൾ അവിടെനിന്ന് കടന്നുകളഞ്ഞു. പിന്നീട് യാതൊരു കൂസലും ഇല്ലാതെ അവൾ മുന്നോട്ടു ജീവിക്കുകയും ചെയ്തു. ഒരിക്കൽപോലും അവൾ ആ കുഞ്ഞിനെ കുറിച്ച് ഒന്ന് ആലോചിച്ച് വിഷമിച്ചിട്ടില്ല.

ആ പ്രസവത്തോടെ തന്റെ മാറ്റു കുറഞ്ഞുപോയ സൗന്ദര്യത്തെക്കുറിച്ച് മാത്രമാണ് അപ്പോൾ അവൾ ചിന്തിച്ചിരുന്നത്. പിന്നീട് അവൾ ഒരു ഡോക്ടറെ വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെ ഡോക്ടർ അമ്മയ്ക്കും ഡോക്ടർ അച്ഛനും മൂന്നു കുഞ്ഞുങ്ങൾ ജനിച്ചു. രണ്ട് ആണും ഒരു പെണ്ണും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.