ഈ മകനെ തന്റെ പെറ്റമ്മയോടുള്ള സ്നേഹം നിങ്ങളാരും കാണാതെ പോകരുതേ…

രാവിലെ പതിവില്ലാതെ അമ്മ വിളിച്ച് ഉണർത്തുന്നതിനു മുൻപ് തന്നെ അവൻ ഉറക്കമുണർന്നു. തന്റെ അടുത്തു കിടക്കുന്ന സഹോദരനെ കാണാതെയായപ്പോൾ അവന്റെ മനസ്സിൽ വല്ലാത്ത പേടിയുണ്ടായി. അമ്മയെയും അനിയനെയും തിരഞ്ഞ് അവൻ അടുക്കളയുടെ ഭാഗത്തെത്തി. അച്ഛന്റെ ഉപദ്രവം എല്ലാം അമ്മ കരഞ്ഞു തീർക്കുന്ന അടുക്കളയും അന്ന് ശൂന്യമായിരുന്നു. വല്ലാത്ത വിഷമം തോന്നിയ അവൻ അമ്മയുടെ തേഞ്ഞുതീർന്ന ചെരുപ്പ് അവിടെ ഉണ്ടോ എന്ന് നോക്കാനായി അവൻ അടുക്കള വിട്ട് മുറ്റത്തേക്ക് ഇറങ്ങി.

   

അമ്മയുടെയും അനിയന്റെയും ചെരിപ്പുകൾക്ക് നടുവിലായി കിടന്നിരുന്ന തന്റെ ചെരുപ്പുകൾ മാത്രം അവിടെ അവശേഷിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ അവനെ കാര്യം പിടികിട്ടി. അമ്മ എപ്പോഴും പറയാറുണ്ട്. മോൻ വലുതായില്ലേ ഒരു ദിവസം അമ്മ ഇവിടം വിട്ടു പോകുമെന്ന്. അപ്പോൾ അനിയനോ എന്ന് ചോദിക്കുമ്പോൾ അവൻ കുഞ്ഞല്ലേ അതുകൊണ്ട് അവൻ അമ്മക്കൊപ്പം പോരട്ടെ എന്നും നീ വലുതായില്ലേ അതുകൊണ്ട് നീ ഇവിടെ നിന്നോളൂ എന്നും അമ്മ പറയാറുണ്ട്.

അപ്പോൾ സ്വയം ശരീരത്തിൽ നോക്കിക്കൊണ്ട് അഭിമാനം കൊള്ളാറുണ്ട്. ഞാനും വലിയ ആളായി എന്ന് കരുതി. അപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് താൻ വലുതായതിലുള്ള അഭിമാനം കൊണ്ടാണ് എന്നാണ് കരുതാറുള്ളത്. ഇതാ ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു. വേലിക്ക പുറത്ത് വന്നുനിന്ന ഓട്ടോയിൽ കയറി അമ്മയും അനിയനും പോകുന്നത് അവൻ കണ്ടു. വെള്ളയിൽ കറുത്ത പുള്ളികൾ ഉള്ള ആ നരച്ച സാരിയും ധരിച്ചുകൊണ്ട് അമ്മ ആർക്കൊപ്പം ആ വണ്ടിയിൽ കയറിപ്പോകുന്നു.

അമ്മയ്ക്ക് അരികിലേക്ക് ഓടിച്ചെല്ലണമെന്ന് കരുതുമ്പോഴേക്കും പുറകിൽ നിന്ന് ആരോ പിടിച്ചു വലിക്കുന്നത് പോലെ അവൻ അവിടെ നിന്നു. നിന്റെ തള്ള എവിടെ എന്ന് ചോദിച്ചു കൊണ്ട് അച്ഛൻ അകത്തുനിന്ന് പുറത്തേക്ക് വന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.