ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് ശരീരഭാഗങ്ങളിലെ ചില ഇടങ്ങളിൽ കറുപ്പ് നിറം ഉണ്ടാവുക എന്നത്. ചർമ്മത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറത്തെ നീക്കം ചെയ്യുവാൻ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഈ ഒരു പാക്ക് നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നത്തിൽ നിന്ന് മറി കടക്കുവാനായി സാധിക്കും.
അതിനായി ആദ്യം തന്നെ ഒരു ടേബിൾസ്പൂണോളം പഞ്ചസാര ഒരു ബൗളിലേക്ക് എടുക്കുക. അതിലേക്ക് അരമുറി നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. ശേഷം കറുപ്പ് നിറമുള്ള ഭാഗങ്ങൾ അതായത് കഷത്തും, കഴുത്തിന്റെ സൈഡിലും, കൈമുട്ടുകളിലും എല്ലാം ചെറുനാരങ്ങ നീരുള്ള പഞ്ചസാര നാരങ്ങ തൊലി ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ അഞ്ചു മിനിറ്റ് നേരം നിങ്ങൾ ചെയ്തു നോക്കൂ. നല്ലൊരു മാറ്റം തന്നെയാണ് കാണുവാനായി സാധിക്കുക.
ഈയൊരു രീതിയിൽ ദിവസേന ചെയ്യാൻ പാടില്ല. ഇങ്ങനെ ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയുക. പഞ്ചസാര എന്ന് പറയുന്നത് നല്ല കൂളിംഗ് ആയിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ചെറുനാരങ്ങയാണെങ്കിൽ അസിറ്റിക് ആയതുകൊണ്ട് തന്നെ ഡെഡ് സെൽസുകളെ എല്ലാം നീക്കം ചെയ്യുവാനായി സാധിക്കും. ഈയൊരു രീതിയിൽ അഞ്ചു മിനിറ്റ് നേരം തുടർച്ചയായി റബ് ചെയ്തതിനുശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് കഴുകി എടുക്കാവുന്നതാണ്.
മുഖചർമ്മത്തിലെ കറുപ്പ് നിറത്തെ നീക്കം ചെയുവാൻ മറ്റൊരു മാർഗം എന്ന് വെച്ചാൽ പാല് രണ്ട് ടേബിൾസ്പൂൺ ഓളം എടുക്കുക. അതിലേക്ക് ടേബിൾസ്പൂൺ ഓളം ബേക്കിംഗ് പൗഡർ പാലിൽ ഇട്ട് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ കടലമാവും കൂടിയും ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് കറുത്ത നിറമുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner