നിങ്ങൾ ഒരിക്കലും പുറത്ത് പറയാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാം എന്ന് അറിയേണ്ടേ…

നമ്മളിൽ ചിലരെങ്കിലും മനസ്സിനെ മറയില്ലാത്തവർ ആയിരിക്കും. അതുകൊണ്ടുതന്നെ ജീവിതത്തിൽ നടന്ന കാര്യങ്ങളും നടക്കാൻ പോകുന്ന കാര്യങ്ങളെ എന്തിന് പറയുന്നു നടക്കാത്ത കാര്യങ്ങൾ പോലും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നവരാണ്. എന്നാൽ നമ്മുടെ ഇടയിൽ നടക്കുന്ന ചില കാര്യങ്ങൾ മറ്റുള്ളവരുമായി ഒരിക്കലും പറയാൻ പാടില്ലാത്തതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നല്ലേ? നാം എന്തെങ്കിലും നേർച്ചകൾ നടത്തുകയാണെങ്കിൽ അല്ലെങ്കിൽ വഴിപാടുകൾ നടത്തുകയാണെങ്കിൽ അത് ആരോടും പറയാൻ പാടുള്ളതല്ല.

   

എനിക്ക് ഇങ്ങനെയൊരു വഴിപാട് നടത്തിയപ്പോഴാണ് ഇന്ന കാര്യം നടന്ന കിട്ടിയത് എന്ന് ഒരിക്കലും ആരോടും പറയരുത്. ഇനി അത്രമേൽ നിങ്ങൾക്ക് മറ്റുള്ളവരുമായി അത് പങ്കുവെക്കണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഇന്ന വഴിപാട് നടത്തി നോക്കിക്കോളൂ എന്നെല്ലാം പറയാം. അല്ലാത്തപക്ഷം ഈ വഴിപാട് നടത്തിയാൽ ഇന്ന കാര്യം നടക്കും എന്ന് ഒരിക്കലും പറയാൻ പാടുള്ളതല്ല. അതുപോലെ തന്നെ നിങ്ങളുടെ വീടുകളിൽ ഒരു കൂവളം തനിയെ പൊട്ടിമുളക്കുകയാണെങ്കിൽ അത് ആരോടും പറയാൻ പാടുള്ളതല്ല.

മറിച്ച് ആ ചെടി പൊട്ടിമുളയ്ക്കുന്നത് വളരെ നല്ല ശുഭലക്ഷണമാണ്. അതുകൊണ്ടുതന്നെ ആ കൂവളം പൊട്ടിമുളച്ച് അത് വളർന്ന് മറ്റുള്ളവർ കണ്ടു മനസ്സിലാക്കേണ്ടതാണ്. അല്ലാത്തപക്ഷം നിങ്ങൾ പറയുകയാണ് എങ്കിൽ അത് ദോഷം വിളിച്ചു വരുത്തുന്നു. മറ്റൊന്നാണ് സ്വപ്നദർശനം. നിങ്ങൾക്ക് നല്ല സ്വപ്നങ്ങളോ ചെയ്ത സ്വപ്നങ്ങളോ ഉണ്ടാവുകയാണെങ്കിൽ അത് മറ്റുള്ളവരുമായി ഒരിക്കലും പങ്കുവയ്ക്കാൻ പാടുള്ളതല്ല. നിങ്ങളുടെ വീട്ടിൽ ഉള്ള വ്യക്തികൾ അതായത് അച്ഛൻ അമ്മ ഭാര്യ ഭർത്താവ് എന്നിങ്ങനെ മാത്രം.

ഇത്തരം കാര്യങ്ങൾ പങ്കുവെക്കാമെങ്കിലും അടുത്തുള്ള ബന്ധുക്കളോട് പോലും ഇത്തരത്തിലുള്ള കാര്യങ്ങൾ പങ്കുവയ്ക്കാൻ പാടുള്ളതല്ല. മറ്റൊന്നാണ് നിങ്ങളുടെ കൈവശമുള്ള സമ്പാദ്യത്തിന്റെ കണക്ക് മറ്റുള്ളവരെ അറിയിക്കുന്നത്. അത് ഒരിക്കലും പാടില്ലാത്ത കാര്യമാണ്. അതായത് നിങ്ങളുടെ വരവ് ചിലവ് സാമ്പത്തിക നേട്ടങ്ങൾ എന്നിവയെല്ലാം മറ്റുള്ളവരെ അറിയിക്കുന്നതും ആ കണക്ക് അറിയുമ്പോൾ അവർ അതിൽ അത്ഭുതപ്പെടുന്നതും നിങ്ങൾക്ക് ദോഷകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.