ചർമം കഴിഞ്ഞ് ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കരളിനെ ശരീരത്തിലേ കെമിക്കൽ ഫാക്ടറി എന്നാണ് വിളിക്കുന്നത്. ഇത് കരളിൽ ഉണ്ടാകുന്ന ചെറിയൊരു മാറ്റം കാരണം ശരീരത്തിന്റെ മൊത്തം പ്രവർത്തനത്തെയും ബാധിക്കും. കരളിൽ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. കരളിന് ഉണ്ടാകുന്ന വീക്കത്തെയാണ് ഹെപ്പറ്റൈറ്റീസ് എന്ന് വിളിക്കുന്നത്.
ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. മദ്യപാനം, പുകവലി, വൈറസുകൾ, മരുന്നുകൾ, വിഷ വസ്തുക്കൾ രോഗങ്ങൾ എന്നിവയെല്ലാം ഹെപ്പറ്റൈറ്റീസ് രോഗത്തിന് കാരണം ആകുന്നു. വൈറസ് മൂലം ഉണ്ടാകുന്ന ഹെപറ്റയിറ്റീസിന് വൈറൽ ഹെപറ്റയിറ്റീസ് എന്ന് വിളിക്കുന്നു. ചില വൈറസുകൾ ലിവറിനെ മാത്രം ബാധിക്കുന്നു. അതിൽ പ്രധാനം വൈറൽ ഹെപറ്റൈടീസ് (HAV), (HBV), (HCV), (HEV) എന്നിവയാണ്.
ഗുരുതരാവസ്ഥയിൽ മരണത്തിന് തന്നെ കാരണമാകുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് പ്രദാനമായും രണ്ടുതരത്തിലാണ് ഉള്ളത്. കരൾ വീക്കം കുറഞ്ഞ കാലം കൊണ്ട് മാറുന്നതും, അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ദീർഘകാലം നിലനിൽക്കുന്നതും, ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നിങ്ങനെ രണ്ടുതരം. ഹെപ്പറ്റൈറ്റീസ് വെള്ളത്തിൽ നിന്നും ഭക്ഷണപദാർത്ഥത്തിൽ കൂടെയും ആണ് പകരുന്നത്. ഈ വൈറസുകൾ മൂലം ഉണ്ടാകുന്ന അക്യൂട്ട് ഹെപ്പറ്റൈറ്റീസ് വളരെ വേഗം അടർന്നു പിടിക്കുന്നതാണ്.
ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾ രോഗങ്ങൾക്കും ഇവ മൂലം ഉണ്ടാകാറുണ്ട്. ഹെപറ്റൈടീസ് വയറസ് ദീർഘകാലം മഞ്ഞപ്പിത്തം പിടിപെട്ടാൽ ഒരുമാസം മുതൽ ആറുമാസം വരെ സമയം എടുക്കും ഇത്ഭേ ദമാക്കുവാൻ. രോഗം മിക്കപ്പോഴും ഇൻഫ്ലൂവൻസ് പനിയുടെ ലക്ഷണം മൂലമാണ് തുടങ്ങുന്നത്. സന്ധിവേദന, ഉന്മേഷം ഇല്ലായ്മ, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs