എന്താണ് ജാനകി നിങ്ങളുടെ വീട്ടിൽ ആകെ ഒരു ആഘോഷവും തോരണവും അലങ്കാരവും എല്ലാം. ഈ അടുത്ത് താമസിക്കുന്ന നമ്മളെയൊന്നും ഇത് അറിയിച്ചില്ലല്ലോ എന്ന് സരസു പരാതി പറഞ്ഞു. അപ്പോഴാണ് ജാനകി സരസുവിനോട് മറുപടി പറഞ്ഞത്. ഞാനും എന്റെ ഭർത്താവും പോലും ഇപ്പോഴാണ് ഇതെല്ലാം അറിയുന്നത് എന്ന്. മരുമകൾക്ക് ജോലി കിട്ടിയിട്ട് ഇത് ആറുമാസം തികയുകയാണല്ലോ. അതുകൊണ്ട് അതിന്റെ ആഘോഷമാണ് ഇവിടെ നടക്കാൻ പോകുന്നത്.
എന്ന് അവൾ പുച്ഛത്തോടെ കൂടി തന്റെ അയൽവാസിയായ സരസുവിനോട് പറയുകയും ചെയ്തു. ജോലി കിട്ടിയിട്ട് 25 വർഷം തികയുമ്പോൾ ആഘോഷിക്കുന്നവരെ എല്ലാം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാലം പോയപ്പോൾ ഓരോരോ പരിഷ്കാരങ്ങളല്ലേ. മോൻ കൂലിപ്പണിക്കാരൻ ആയതുകൊണ്ട് പേരക്കുട്ടിയുടെ ബർത്ത്ഡേ പോലും ആഘോഷിക്കാത്തവളാണ് ഇപ്പോൾ ജോലി കിട്ടിയതിന്റെ ആറാം മാസം ആഘോഷിക്കാൻ പോകുന്നത്.
വീട്ടിലേക്ക് ഓരോരോ വിരുന്നുകാരായി വന്നുതുടങ്ങി. അപ്പോൾ മകൻ വന്ന് അവരോട് പറഞ്ഞു. ഇന്ന് നിങ്ങൾ ഈ വസ്ത്രം ഒന്നും ഇട്ടു നിന്നാൽ പോരാ. ഞങ്ങൾ ക്ഷണിച്ചുവരുത്തിയവരുടെ മുൻപിൽ നിങ്ങൾ നല്ല രീതിയിൽ നിൽക്കണം എന്ന്. അവരുടെ കൂടെ ജോലി ചെയ്യുന്നവരെ മാത്രമല്ല തങ്ങളുടെ ബന്ധുക്കളെ കൂടി വിളിച്ചിട്ടുണ്ട് എന്ന് ദിവാകരൻ ജാനകിയോട് പറഞ്ഞു. ജാനകിക്ക് അതിലും മുറുമുറിപ്പുണ്ട്.
കാരണം അർദ്ധ പട്ടിണിക്കാരായ നമ്മുടെ ബന്ധുക്കളെയെല്ലാം വിളിച്ചുവരുത്തി ഇവരുടെ പത്രാസും പകിട്ടും കാണിക്കാനാണ് ഇത്തരത്തിൽ ക്ഷണിച്ചു വരുത്തിയിരിക്കുന്നത് എന്ന് ജാനകി ഭർത്താവ് ദിവാകരനോട് അഭിപ്രായപ്പെട്ടു. മരുമകൾ കൊണ്ടുവന്നു തന്ന കവറിലെ വസ്ത്രങ്ങളെല്ലാം ധരിച്ചപ്പോൾ എല്ലാവരും ചേർന്ന് ദിവാകരനെയും ജാനകിയെയും പന്തലിലേക്ക് ക്ഷണിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.