ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ദിവസമാണ് ഈ നവരാത്രി ദിവസം. പ്രധാനമായും വഴിപാടുകളും വൃദങ്ങളും അനുഷ്ഠാനങ്ങളും ആയിട്ടാണ് നവരാത്രി ദിവസങ്ങൾ കടന്നു പോകാറുള്ളത്. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ കിട്ടുന്നതിനും ഒരുപാട് തരത്തിലുള്ള നേട്ടങ്ങൾ കൈവരിക്കുന്നതിനും ആയിട്ടാണ് ഈ ജന്മസ്ഥനെ ദിവസങ്ങൾ ആളുകൾ തിരഞ്ഞെടുക്കുന്നത്. പ്രധാനമായും അന്നേ ദിവസത്തിൽ ചെയ്യുന്ന വഴിപാടുകളും.
പ്രാർത്ഥനകളും ഇവരുടെ ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. സാമ്പത്തികമായ ഒരു അഭിവൃദ്ധി പ്രാപിക്കുന്നതിനും ഈ സമയം സഹായകമാണ്. ഇത്തരത്തിലുള്ള നവരാത്രി ദിവസങ്ങൾ 10 ദിവസങ്ങളിൽ ആയാണ് കടന്നുപോകുന്നത്. ഈ 10 ദിവസങ്ങളിൽ നിങ്ങൾ പ്രത്യേകമായി വഴിപാടുകളും പ്രാർത്ഥനകളും ആയിട്ടാണ് കടന്നു പോകുന്നത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ കൈവരിക്കാൻ സാധിക്കും.
നിങ്ങളുടെ അടുത്തുള്ള ദേവി ക്ഷേത്രങ്ങളിലും നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ ദേവി പ്രതിഷ്ഠകളുണ്ട് എങ്കിലും ആ ക്ഷേത്രങ്ങളിൽ പോയി പ്രത്യേകമായി ചില വഴിപാടുകൾ ചെയ്യുകയാണ് എങ്കിൽ വളരെ പെട്ടെന്ന് നവരാത്രി നിങ്ങളുടെ ആഗ്രഹ സഫലീകരണം സാധ്യമാക്കാം. പ്രധാനമായും ദേവി ക്ഷേത്രങ്ങളിൽ ദുർഗ്ഗാദേവി, ഭദ്രകാളി, പാർവതി ദേവി,ലക്ഷ്മി ദേവി, സരസ്വതി ദേവി എന്നിങ്ങനെയുള്ള ക്ഷേത്രത്തിലാണ് ഈ വഴിപാടുകൾ ചെയ്യാവുന്നത്.
നിങ്ങൾ ഏത് ദേവീക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യുകയാണ് എങ്കിലും മനസ്സിൽ നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടണം എന്ന ചിന്ത ഉണ്ടായിരിക്കണം. ദേവിയെ പ്രീതിപ്പെടുത്തുന്ന രീതിയിലുള്ള വഴിപാടുകളും ചെയ്യാം. പ്രധാനമായും തുളസി മാല സമർപ്പിക്കുന്നത് ദേവിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കാര്യമാണ്. ചുവന്ന നിറത്തിലുള്ള പൂക്കൾ കൊണ്ട് കെട്ടി ഉണ്ടാക്കുന്ന മാലയും സമർപ്പിച് പ്രാർത്ഥിക്കാം.