വന്‍കുടലിലെ കാന്‍സര്‍ സാധ്യത നേരത്തെ ശരീരം കാണിച്ചുതരുന്ന ഈ ലക്ഷണങ്ങള്‍…

വൻകുടലിലെ ക്യാൻസർ വർദിച്ച് വരുന്ന ഒരു അവസ്ഥയാണ്. എന്താണ് ക്യാൻസർ ഇതരത്തിൽ കൂടുവാനുള്ള കാരണങ്ങൾ എന്ന് നോക്കാം. ഇന്നത്തെ മാറി വരുന്ന ജീവിത സാഹചര്യങ്ങൾ തന്നെയാണ് പ്രധാന കാരണമായി പറയുന്നത്. ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുക, കൂടുതലായി മാംസങ്ങളുടെ ഉപയോഗം കൂട്ടുക, ആഹാരത്തിൽ ഫൈബറിന്റെ അളവ് കുറയുക, വ്യായാമം കുറയുക, തടി കൂടുക ഇങ്ങനെ ഒരുപാട് കാരണങ്ങൾ കാരണം വൻകുടലിൽ ക്യാൻസർ വരുവാനുള്ള സാധ്യത ഏറെ കൂടുന്നു.

   

ജനിതകമായി മാറ്റങ്ങൾ ശരീരത്തിൽ വരുന്നതിന്റെ ഭാഗമായാണ് ഭൂരിപക്ഷം കാൻസറുകളും വരുന്നത്. ജനിതകമായ മാറ്റങ്ങൾ എന്ന് പറയുമ്പോൾ പാരമ്പര്യമായിട്ടുള്ള മാറ്റങ്ങൾ ആയിരിക്കാം. എന്തൊക്കെയാണ് വൻകുടൽ ക്യാൻസർ ഭാഗമായി ശരീരത്തിൽ കാണിക്കുന്ന രോഗലക്ഷണങ്ങൾ എന്ന് നോക്കാം. ഏറ്റവും പ്രധാനമായ രോഗലക്ഷണം ബ്ലീഡിങ് തന്നെയാണ്. അതായത് മലത്തിൽ കൂടി രക്തം പോവുക.

മലത്തിൽ കൂടെ രക്തം പോകുന്നത് ഒരുപാട് കാരണങ്ങൾ കൊണ്ട് ആകാം. പൈൽസ് കാരണമാകാം, ഫിഷർ, ഫിസ്റ്റുല, പൊളിപ്, അല്ലെങ്കിൽ അൾസർ തുടങ്ങി ഒരുപാട് അസുഖങ്ങൾ മൂലവും മലദ്വാരംത്തിലൂടെ ബ്ലീഡിങ് വന്നേക്കാം. തുടർച്ചയായി മൂന്ന് ദിവസം വരെ മലദ്വാരത്തിലൂടെ രക്തം പോകുകയാണ് എങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. വൻകുടലിൽ തന്നെ 6 ഭാഗമായിട്ടാണ് ഉള്ളത്.

ഒരു ഭാഗത്ത് നിന്ന് രക്തം പോകുമ്പോഴും രക്തത്തിന്റെ നിറത്തിൽ വ്യത്യാസം വരാം. രക്തം പോകുന്നത് നമ്മൾ അറിയ പോലുമില്ല. അങ്ങനെയുള്ള ആളുകൾക്ക് ബുദ്ധിമുട്ട് വരുന്നത് എപ്പോഴാണ് എന്ന് വെച്ചാൽ മലം പോകുമ്പോൾ ചിലപ്പോൾ കറുത്ത നിറത്തിൽ ആയിരിക്കും. ഇങ്ങനെ തുടർച്ചയായി മലത്തിലൂടെ രക്തം പോവുകയാണ് എങ്കിൽ അനീമിയ പോലുള്ള അസുഖങ്ങൾ പിടിപെടുവാനുള്ള സാധ്യതയും വളരെ ഏറെയാണ്. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *