ഗുരുവായൂർ ക്ഷേത്രത്തിൽ ഉണ്ടായ ചില അനുഭവ കഥകൾ നിങ്ങൾക്ക് കേൾക്കണോ…

ഏറെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു അത്ഭുതം നടക്കുകയുണ്ടായി. ഒരു ദിവസം ഒരു ദരിദ്രനായ വൃദ്ധനെ ഗുരുവായൂർ ക്ഷേത്രദർശനം നടത്തണമെന്ന് അതിയായ ആഗ്രഹം തോന്നി. അദ്ദേഹത്തിന്റെ കയ്യിൽ പണം ഒന്നും ഉണ്ടായിരുന്നില്ല. കാരണം അദ്ദേഹം അത്രയേറെ ദരിദ്രനായിരുന്നു. അദ്ദേഹം തന്നെ അയൽവാസികളോട് അല്പം പണം കടം വാങ്ങി എങ്ങനെയോ ഗുരുവായൂർ ക്ഷേത്രത്തിലെത്തി. അദ്ദേഹത്തിന് ഒന്ന് മാറിയുടുക്കാൻ പോലും ഒരു വസ്ത്രം ഉണ്ടായിരുന്നില്ല.

   

അദ്ദേഹത്തിന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ ഒരു വിധേന ക്ഷേത്രക്കുളത്തിൽ കഴുകി അദ്ദേഹം കുളിച്ച് വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രദർശനത്തിനായി വന്നു. അപ്പോഴും അദ്ദേഹത്തിന്റെ വസ്ത്രങ്ങളിലുള്ള അഴുക്കുകൾ അതേപടി നിലനിന്നിരുന്നു. അദ്ദേഹത്തെ കണ്ട് വല്ലാത്ത അറപ്പ് തോന്നിയ ക്ഷേത്രം കാവൽക്കാരും ക്ഷേത്രത്തിലെ മറ്റുള്ളവരും അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് കയറ്റാൻ തയ്യാറായില്ല.

അദ്ദേഹത്തിന് വല്ലാത്ത വിഷമം തോന്നി. അദ്ദേഹം അവരോട് കെഞ്ചി പറഞ്ഞു. ഞാൻ ദൂരെ നിന്ന് കണ്ണനെ കാണാൻ വന്നതാണ്. എനിക്ക് എങ്ങനെയെങ്കിലും ക്ഷേത്രത്തിൽ കയറി കണ്ണനെ കാണണമെന്ന്. അദ്ദേഹത്തെ അവിടെനിന്ന് ഒഴിവാക്കാൻ സാധിക്കാത്തതുകൊണ്ട് ആ കാവൽക്കാർ ഒരു തന്ത്രം പ്രയോഗിച്ചു. അദ്ദേഹത്തെ അല്പമങ്ങോട്ടേക്ക് മാറ്റിയിരുത്തി. ഞങ്ങൾ ഇവിടെ തിരക്ക് കുറയുമ്പോൾ നിങ്ങളെ വിളിച്ച് അകത്തേക്ക് കയറ്റാം എന്ന് പറഞ്ഞു.

ഗുരുവായൂർ ക്ഷേത്രത്തിൽ തിരക്കൊഴിഞ്ഞ നേരമില്ലല്ലോ. അവർ കരുതി അയാളെ ഒഴിവാക്കി വിടാമെന്ന്. എന്നാൽ അദ്ദേഹം എത്ര തന്നെ സമയം വൈകിയാലും അവിടെ തന്നെ ഇരുന്നു. അന്നദാനത്തിന്റെ സമയത്ത് പോലും അദ്ദേഹം ഭക്ഷണം കഴിക്കാനായി പോയില്ല. കണ്ണനെ ഒരു നോക്ക് കാണുന്നതിനു വേണ്ടി അദ്ദേഹം കാത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി. അദ്ദേഹത്തിന് വല്ലാത്ത വിശപ്പും ഉണ്ടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.