ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്തി കഴിക്കൂ.. അതിന്റെ പിന്നിലുള്ള രഹസ്യം എന്താണെന്ന് അറിയേണ്ടേ.

ഉണക്കമുന്തിരിയുടെ ഗുണങ്ങൾ അനവധിയാണ്. ഭക്ഷണസാധനങ്ങളിൽ രുചിയും ഭംഗിയും കൂട്ടുവാൻ ഉണക്കമുന്തിരി ഉപയോഗിക്കാറുണ്ട്. കറുത്ത നിറത്തിലും മഞ്ഞ നിറത്തിലും ഇവ ലഭിക്കുന്നതാണ്. ശരീരത്തിലെ നഷ്ടപ്പെട്ട എനർജി വീണ്ടെടുക്കുവാൻ ഏറ്റവും ഉത്തമമാണ് ഉണക്കമുന്തിരി. ഡ്രൈ ഫ്രൂട്സിന്റെ ഗണത്തിൽ ഏറ്റവും ആരോഗ്യതായമായ ഒരു അംഗമാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിക്ക് തിരക്കിയ പല ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഉള്ളത്.

   

ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ വളരെ കഠിനമായ വ്യായാമപരിശീലനങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട ഊർജ്ജം പെട്ടെന്ന് വീണ്ടെടുക്കുവാൻ ഉണക്കമുന്തിരി കഴിക്കുന്നത് ഏറെ ഉത്തമമാണ്. ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത് കുട്ടികൾക്കും മറ്റും രക്തം ഉണ്ടാകുവാൻ പറ്റിയ മാർഗ്ഗമാണ്. എല്ലാദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് രക്തസമ്മർദ്ദം, കൊളസ്ട്രോൾ, രക്തത്തിലെ ഗ്ലൂക്കോസിന്റെ ലെവൽ എന്നിവ ക്രമപ്പെടുത്തുകയും അമിത ഭക്ഷണം ഒഴിവാക്കുവാനും രക്തക്കട്ട പിടിക്കാതെ ഇരിക്കുവാനും സഹായിക്കുന്നു.

ഒളിനോലിക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. അത് പല്ലുകളിൽ കേടുണ്ടാക്കുന്നതും ദ്വാരങ്ങൾ ഉണ്ടാക്കുന്നതും തടയുന്നു. ഉണക്ക മുന്തിരിയിൽ ധാരാളം അയൺ, വൈറ്റമിൻ, ബി കോംപ്ലക്സ്, ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് അനീമിയ ഉള്ളവർക്ക് പറ്റിയ നല്ലൊരു ഭക്ഷ്യവസ്തു കൂടിയുമാണ്.

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളിൻ ന്യൂട്രിയൻറ്റുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നാരുള്ളത് കൊണ്ട് തന്നെ വയറിലെ ഗ്യാസ്ട്രോ ഇൻട്ര സ്‌ട്രെയിനർ ഭാഗം വൃത്തിയാക്കുവാൻ ഉണക്കമുന്തിരിക്ക് കഴിയും. ഇത് വയറ്റിലെ ഡോക്സിനുകളെ പുറന്തള്ളാൻ സഹായിക്കും. കൂടുതൽ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *