പാവപ്പെട്ട വീട്ടിലെ പെൺകുട്ടിക്ക് കൂട്ടുകാർ കൊടുത്ത വിലമതിക്കാനാവാത്ത സമ്മാനം കണ്ടോ…

ലക്ഷ്മി കോളേജിലേക്ക് പോകാനായി ബസ് സ്റ്റോപ്പിനെ ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു. ബസ്റ്റോപ്പിനെ അടുത്ത് എത്താറായതും അവളുടെ അടുക്കലേക്ക് ഒരു സ്കൂട്ടർ ആരോ കൊണ്ടുവന്ന് ഒതുക്കി നിർത്തി. ലക്ഷ്മി സൂക്ഷിച്ചു നോക്കിയതും അത് അവളുടെ കൂട്ടുകാരി മാളവികയായിരുന്നു. അവളോട് സ്കൂട്ടിയുടെ പിറകിൽ കയറാനായി ആവശ്യപ്പെടുകയും ചെയ്തു. അത് പ്രകാരം അവളുടെ തോൾ സഞ്ചി കയ്യിലേക്ക് ഒതുക്കി പിടിച്ചുകൊണ്ട് അവൾ കൂട്ടുകാരിയായ മാളുവിന്റെ പിറകിലേക്ക് കയറിയിരുന്നു.

   

ഇരുവരും ചേർന്ന് കോളേജിലേക്ക് പോയി. കോളേജിന്റെ ഗേറ്റിൽ എത്തിയതും അവരുടെ കൂട്ടുകാരികൾ അവരെയും കാത്ത് അവിടെ തന്നെ നിൽക്കുകയായിരുന്നു. അവർ അടുത്തെത്തിയതും അവരോട് ഞാൻ നിങ്ങളെ തന്നെ കാത്തുനിൽക്കുകയായിരുന്നു എന്ന് കൂട്ടുകാരി പറയുകയും ചെയ്തു. അവരുടെ ആൺ സുഹൃത്തുക്കളും അവർക്കൊപ്പം എത്തിച്ചേർന്നു. എല്ലാവരും ഏറെ സന്തോഷത്തിലാണ്. അന്ന് അവരുടെ ഒരു കൂട്ടുകാരിയുടെ പിറന്നാൾ ദിവസമായിരുന്നു.

അതുകൊണ്ടുതന്നെ അവൾക്ക് ഒരു സമ്മാനം കൊടുക്കണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷമാണ് ഉണ്ടായിരുന്നുവെങ്കിലും ലക്ഷ്മിയുടെ മുഖത്ത് പരിഭ്രമം ആയിരുന്നു. കാരണം അവൾ തീരെ സാമ്പത്തികം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നായിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാരിക്ക് നല്ലൊരു സമ്മാനം കൊടുക്കാനായി എല്ലാവരും പൈസ പിരിക്കുമ്പോൾ തനിക്ക് നല്ല രീതിയിൽ പണം കൊടുക്കാൻ കഴിയില്ല എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ അവൾ പ്രയാസപ്പെട്ടു. അങ്ങനെ എല്ലാവരും പിരിവെടുത്ത് ഒരു സമ്മാനവും വാങ്ങി അവളുടെ വീട്ടിലേക്ക് പോയി അത് അവൾക്ക് സർപ്രൈസ് ആയി കൊടുക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെ എല്ലാവരും അവനവന്റെ കയ്യിലുള്ള പൈസ എടുക്കുന്ന തിരക്കിലായി. ലക്ഷ്മി തന്റെ ബാഗിൽ കയ്യിട്ടു നോക്കിയപ്പോൾ ബസ് കാശിനുള്ള 20 രൂപ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. അവൾ ആ പൈസ കയ്യിലെടുത്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.