Piles Can Heal In a Day : ആളുകളുടെ ഇടയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു രോഗമാണ് പൈൽസ്. മുതിർന്നവരിലും യുവാക്കളിലും ആണ് കൂടുതലായി ഈ രോഗം കാണപ്പെടുന്നത്. സമയത്ത് വരുന്ന തടിപ്പ് രക്തസ്രാവം എന്നിവയാണ് ചില രോഗലക്ഷണങ്ങൾ. പ്രധാനമായും രണ്ടുതരത്തിലുള്ള പൈൽസ് ഉണ്ട്. എക്സ്റ്റേണൽ പൈൽസ് അഥവാ പുറമേ കാണപ്പെടുന്നതും, ഇന്റേണൽ പൈൽസ് അഥവാ ഉള്ളിൽ നിന്ന് ഇറങ്ങിവരുന്നതും.
മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഏതെങ്കിലും കണ്ടാൽ തീർച്ചയായും അടുത്തുള്ള ഡോക്ടറെ കാണിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്യണം. കാരണം ചില ഗൗരവമായ രോഗങ്ങളും ഇതേ രീതിയിലുള്ള ലക്ഷണങ്ങളാണ് കാണാറുള്ളത്. പൈൽസ് രോഗം വരാതിരിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. ചിട്ടയായ ഭക്ഷണ ക്രമീകരണം ഭഷണത്തിൽ ധാരാളം ഫൈബർ കണ്ടന്റ് ഉള്ള ഭക്ഷണം ഉപയോഗിക്കുക.
ധാരാളം വെള്ളം ഉപയോഗിക്കുക ദീർഘസമയം ടോയിലറ്റിൽ ഇരിക്കാതെ ഇരിക്കുക. നോൺവെജുകൾ നിയന്ത്രിക്കുക തുടങ്ങിയവ ഇതിൽപ്പെട്ട ഒന്നാണ്. പൈൽസിനുള്ള ചികിത്സകൾ ഒരുപാട് തരത്തിലുള്ള ചികിത്സകൾ ലഭ്യമാണ്. തുടക്കത്തിൽ മരുന്നു കൊണ്ട് തന്നെയാണ് ചികിത്സ. മരുന്നുകൊണ്ട് ഭേദപ്പെടുന്നുല്ലങ്കിൽ എങ്കിൽ മാത്രമാണ് ബാക്കി സർജറിയിലേക്ക് വഴിമാറാറുള്ളൂ. വ്യത്യസ്തമായ ശസ്ത്രക്രിയ ഇന്ന് പ്രചാരണത്തിൽ ഉണ്ട്.
അതിൽ ഏറ്റവും നൂതനമായ ഒരു ചികിത്സ രീതിയാണ് പൈൽസിനുള്ള ലേസർ ചികിത്സ എന്ന് പറയുന്നത്. ലേസർ എനർജി ഉപയോഗിച്ച് ചൂടാക്കി പൈൽസിനെ കരയിച് കളയുകയാണ്. കരയിക്കുമ്പോൾ പൈൽസിന്റെ വലുപ്പം ചെറുതാക്കുകയും കാലക്രമേണ പൈൽസ് ഇല്ലാതാവുകയും ചെയ്യുന്നു. മറ്റുള്ള ചികിത്സാ രീതികളുമായി കമ്പയർ ചെയ്യുമ്പോൾ ഇതിന് ഒരുപാട് ഗുണങ്ങൾ ഉണ്ട്. അതായത് ഇവിടെ ഒന്നും തന്നെ റിമൂവ് ചെയ്യുന്നില്ല. മറ്റുള്ള ഓപ്പറേഷന്റെ പോലെ അല്ല അതുകൊണ്ടുതന്നെ മുറിവ് തീരെ ഇല്ല. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam