പതിവില്ലാതെ ആന മണ്ണിൽ കുഴിയെടുക്കുന്നത് കണ്ട് ഭയന്ന് ഗ്രാമവാസികൾ…

ചാപ്ര ജില്ലയിൽ നടന്ന അതിദാരുണമായ സംഭവമാണ് ഇത്. ചാപ്രാ ജില്ലയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ ആനകൾ കൂട്ടംകൂട്ടമായി കാടുകളിലേക്ക് കയറാറുണ്ടായിരുന്നു. അവിടുത്തെ ഗ്രാമവാസികൾക്ക് ഇത് കണ്ട് തഴക്കം വന്നതാണ്. ഒരു ദിവസം 16 ഓളം വരുന്ന ആനക്കൂട്ടം ജില്ലയിലെ ഒരു ഒഴിഞ്ഞ ഗ്രൗണ്ടിലൂടെ കാട്ടിലേക്ക് പോവുകയായിരുന്നു. നിത്യേന ഭക്ഷണം തേടാനായി ആനകൾ എങ്ങനെ പോകാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ഗ്രാമവാസികൾക്ക് ഇതെല്ലാം സുപരിചിതമായിരുന്നു.

   

അതുകൊണ്ടുതന്നെ അവർ ആനകളുടെ ഈ പാലായനത്തെ വകവെച്ചില്ല. എന്നാൽ ഈ ആനകളെല്ലാം പോയതിനുശേഷം ആ ഗ്രൗണ്ടിൽ ഒരു ആന മാത്രം അവശേഷിച്ചു. മറ്റുള്ള ആനകൾ പോയിക്കഴിഞ്ഞപ്പോഴും ഈ ആന എന്തുകൊണ്ടാണ് പോകാത്തത് എന്ന് ഏവരും ശ്രദ്ധിച്ചു. അപ്പോഴാണ് ആന തുമ്പി കൈ കൊണ്ട് മണ്ണിൽ കുഴി എടുക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരുപാട് സമയമായിട്ടും ആനക്കൂട്ടം കണ്ണിൽ നിന്നും മറിഞ്ഞു പോയിട്ടും ഈ ആന അവിടെ നിന്ന് പോകാൻ തയ്യാറായില്ല. ഈ അനക്കിത് എന്തുപറ്റി എന്ന് എല്ലാവരും പരസ്പരം ചോദിച്ചു.

അങ്ങനെ അവർ ആനയെ നിരീക്ഷിക്കാനായി തുടങ്ങി. ഇപ്പോൾ ഇതാ 11 മണിക്കൂർ ആയി ആന തുമ്പിക്കൈ കൊണ്ട് മണ്ണ് മാറ്റാനായി തുടങ്ങിയിട്ട്. ആനയുടെ തുമ്പിക്കൈനെ പരിക്കെല്ലാം പറ്റിയിട്ടുണ്ട്. ഗ്രാമവാസികൾ ആനയ്ക്ക് കുടിക്കാനായി കുറച്ച് വെള്ളം കൊണ്ട് ചെന്ന് വെച്ചുകൊടുത്തു.

ആന വെള്ളം കുടിക്കാനായി അവിടെ നിന്ന് നീങ്ങിയ തക്കം നോക്കിയ ആളുകൾ ആന എന്തിനാണ് മണ്ണെടുക്കുന്നത് എന്ന് നോക്കി. അപ്പോൾ അതിൽ ഒരു മാസം പോലും തികയാത്ത ഒരു ആനക്കുട്ടിയെ കാണാനായി സാധിച്ചു. തള്ളയാന അതിന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആയിട്ടാണ് അവിടെ മണ്ണ് മാറ്റിയിരുന്നത് എന്ന് അവർക്ക് മനസ്സിലായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.