ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും വരുന്ന അസുഖമാണ് ഡയബറ്റിക് ന്യൂറോ പതി. ഡയബറ്റിക് ന്യൂറോപതി എന്ന് പറയുന്നത് പ്രമേഹ രോഗം മൂലം ഞരമ്പുകൾക്ക് ഉണ്ടാകുന്ന കേടിനെയാണ് പൊതുവേ ഡയബറ്റിക് ന്യൂറോപതി എന്ന് പറയുന്നത്. സാധാരണയായി ടൈപ്പ്റ്റു പ്രമേഹ രോഗികളിലും ടൈപ്പ് വൺ പ്രമേഹ രോഗികളിലും ഒരു കോംപ്ലിക്കേഷൻ ആയി കണ്ടുവരുന്ന രോഗാവസ്ഥയാണ് ഡയബറ്റിക് ന്യൂറോ പതി.
ഞരമ്പുകളിൽ ഉണ്ടാകുന്ന കേടുപാടുകൾ പല രീതിയിൽ ഉണ്ടാക്കാം. അതിൽ ഏറ്റവും കണ്ടുവരുന്ന ഒരുതരം ന്യൂറോ പതിയാണ് പവറിഫറൽ അല്ലെങ്കിൽ പോളി ന്യൂറോപ്പതി എന്ന് പറയുന്ന സാധാരണയായി കണ്ടുവരുന്ന ഞരമ്പുകൾക്കുള്ള പ്രശ്നം. ഇത് പൊതുവേ നമ്മുടെ ശരീരത്തിലെ ഏറ്റവും നീളമുള്ള ഞരമ്പുകളെയാണ് തുടക്കത്തിൽ ബാധിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ കാലുകളിൽ ആയിരിക്കും ആദ്യമേ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടുവരുക.
കാലുകളിൽ പെരുപ്പ് അനുഭവപ്പെടുക, പുകച്ചിൽ പോലെയുള്ള വേദന, മരവിപ്പ് തുടങ്ങിയവ എല്ലാം ഷുഗർ ഞരമ്പുകളെ ബാധിച്ചതിന്റെ തുടക്ക ലക്ഷണങ്ങളായി എടുക്കാവുന്നതാണ്. പൊതുവെ ഇത് കാലിന്റെ വിരലിൽ നിന്നാണ് തുടങ്ങുക. അതിനുശേഷം വളരെ സാവധാനം കാലിന്റെ ഉള്ളം കാലിലേക്കും പത്തിയിലേക്കും ഒക്കെ പടർന്നുവരുന്നു. കുറെ കാലങ്ങൾ കൊണ്ട് ചില ആൾക്കാരിൽ ലക്ഷണങ്ങളെല്ലാം കാലിൽ നിന്ന് മുകളിലേക്ക് കയറി മുട്ടു വരെ വരാനും അതുപോലെതന്നെ കയ്യിലേക്ക് ഒക്കെ ബാധിക്കാനും ചിലപ്പോൾ തുടങ്ങാറുണ്ട്.
ഡയബറ്റിസിന് ഞരമ്പുകളെ ബാധിക്കുമ്പോഴുള്ള പ്രധാനമായ പ്രശ്നം എന്തെന്നാൽ ഞരമ്പുകളുടെ പ്രവർത്തനം കൃത്യമായിട്ട് നടക്കാതെ വരുമ്പോൾ സ്കിന്നിൽ നിന്നുള്ള സെൻസ് അറിയുവാൻ പറ്റാതെ വരുന്നു. അതിന്റെ പ്രശ്നം എന്നുവച്ചാൽ നമ്മുടെ കാല് ഒന്ന് തട്ടിയാലോ മുറിഞ്ഞാലോ അറിയാതെ പോകുന്നു. അങ്ങനെ വരുമ്പോൾ ഡയബറ്റിസ് കാരണമുണ്ടാകുന്ന ഡയബറ്റിസ് ഫുഡ് എന്നൊരു കണ്ടീഷൻ അതായത് വ്രണങ്ങൾ ഉണ്ടാവുകയും അതുപോലെ കാലിലേക്ക് പടർന്നിട്ട് ചിലപ്പോൾ വിരലുകളോ കാലുകളോ മുറിച്ച് മാറ്റേണ്ട അവസ്ഥ വരുന്നു. Credit : Arogyam