വീടിന്റെ മുറ്റം വൃത്തികേടാക്കരുത് എന്ന് പറയാൻ ചെന്നയാൾക്ക് കിട്ടിയ മറുപടി കണ്ടോ…

അടുത്തായി കോഴികട നടത്തുന്ന സുധാകരനെ മാന്യത പഠിപ്പിക്കാനായി ചെന്നതായിരുന്നു അയാൾ. ഇനി തന്റെ വീടിന്റെ മുറ്റത്തേക്ക് കോഴിവേസ്റ്റ് മാലിന്യങ്ങൾ തള്ളരുത് എന്ന് അയാളോട് പറയുകയും ചെയ്തു. അപ്പോൾ സുധാകരൻ മറുപടിയായി പറഞ്ഞത് സ്വന്തം അമ്മയെ വൃദ്ധസധനത്തിൽ തള്ളിയിട്ട് ഇപ്പോൾ ഞങ്ങളെ മാന്യത പഠിപ്പിക്കാൻ വന്നിരിക്കുകയാണോ എന്നതായിരുന്നു. അത് കേട്ടതും അയാളുടെ തൊണ്ടയിലേക്ക് തന്നെ നാവ്താഴ്ന്നു പോകുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.

   

അയാൾ തിരിച്ച് വീടിന്റെ ഉമ്മറത്തേക്ക് വന്നു കയറി ചാരുകസേരയിൽ ഇരുന്നു. അപ്പോൾ അടുക്കളയിൽ നിന്ന് ഭാര്യ പുറത്തേക്ക് വന്നു. എന്തായി നിങ്ങൾ സുധാകരന്റെ അടുത്ത് സംസാരിക്കാൻ പോയിട്ട് പട്ടി ചന്തയ്ക്ക് പോയപോലെ തിരിച്ചുവന്നിരിക്കുന്നത് എന്ന് അവൾ ചോദിച്ചു. അപ്പോൾ അവളോട് അയാൾ അമ്മയുടെ കാര്യം ചോദിച്ചു എന്നു പറഞ്ഞു. അതേ തന്റെ അമ്മയെ വൃദ്ധസദനത്തിൽ കൊണ്ട് ചെന്നാക്കിയിട്ട് ഇപ്പോൾ നാളുകൾ ഏറെ കഴിഞ്ഞു.

ഇന്നോളം അത്രയും അമ്മയെക്കുറിച്ച് അന്വേഷിക്കാൻ തന്നെ ഭാര്യ തയ്യാറായിരുന്നില്ല. തന്റെ വിവാഹം കഴിഞ്ഞ നാലാമത്തെ ദിവസം തുടങ്ങിയതായിരുന്നു അവളും അമ്മയും തമ്മിലുള്ള വഴക്ക്. സാമ്പാർ വയ്ക്കുന്നതിനിടെ അമ്മ തവികൊണ്ട് അതിന്റെ സ്വാതൊന്നു നോക്കി. അത് കണ്ടുകൊണ്ട് പട്ടുമെത്തയിൽ നിന്ന് എഴുന്നേറ്റ് വന്ന് തന്റെ ഭാര്യ അന്നുമുതൽ വഴക്ക് തുടങ്ങിയതാണ്. അമ്മയുടെ വായിലെ ബാക്ടീരിയ ആ കലത്തിലെ തവയിലിട്ട് ഇളക്കിയാൽ മറ്റുള്ളവർക്ക് കൂടി അസുഖങ്ങൾ വരുമെന്നും പറഞ്ഞു കൊണ്ടായിരുന്നു വഴക്ക്.

പിന്നീട് അങ്ങോട്ട് അമ്മയ്ക്കെതിരെ അവൾ പലതരത്തിലുള്ള സംസാരങ്ങളും ഉണ്ടായി. പലപ്പോഴും അവളെ തനിക്ക് വഴക്ക് പറയേണ്ടതായി വന്നിട്ടുണ്ട്. ഒരു ദിവസം ചൂലുമായി അമ്മയെ അടിക്കാൻ എത്തിയ അവളുടെ മുഖമടച്ച് ഒന്ന് കൊടുക്കേണ്ടതായി വന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.