ഇന്നത്തെ കാലത്ത് മിക്ക ആളുകളും ഏറെ ശ്രദ്ധേ നൽകുന്ന ഒന്നാണ് സൗന്ദര്യ സംരക്ഷണം. ചുണ്ടുകൾക്ക് നല്ല ചുവന്ന നിറം ലഭ്യമാവുകാൻ ലിപ്സ്റ്റിക്കുകളുടെ സഹായം തേടുകയാണ് നാം ചെയ്യാറ്. നിരന്തരമായി ലിപ്സ്റ്റിക്ക് ലിപ്ബാം പോലെയുള്ളവയുടെ ഉപയോഗം മൂലം കാലക്രമേണ ചുണ്ടുകൾ കറുക്കുകയും ചെയുന്നു. ചുണ്ടുകൾക്ക് നല്ല ചുവപ്പ് നിറം ലഭ്യമാക്കുവാൻ പല കെമിക്കലുകളും ഉപയോഗിക്കുന്നത് കാരണം ആണ് ചുണ്ടുകൾ കറുത്ത നിറത്തിൽ എത്തുന്നത്.
ഈ ഒരു പ്രശ്നത്തെ നമുക്ക് വളരെ പെട്ടെന്ന് വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ പരിഹരിക്കാം. ബീറ്റ്റൂട്ട് കൊണ്ട് നമുക്ക് വളരെ ലളിതമായി കൊണ്ട് തന്നെ ലിപ് ബാം തയ്യാറാക്കാം. നല്ല ചുവന്ന നിറം വർദ്ധിപ്പിക്കുകയും അതുപോലെതന്നെ ചുണ്ടിലെ കറുപ്പ് നിറം മാറ്റാനും സഹായിക്കുന്നു. ഇതിനെ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. മീഡിയം സൈസിൽ ഒരു ബീറ്റ് റൂട്ട്, വെളിച്ചെണ്ണ എന്നിവയാണ്.
ബീറ്റ്റൂട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി തോൽക്കളഞ്ഞു ചെറുതായി അരിഞ്ഞു എടുക്കുക. ശേഷം ഇത് നല്ലതുപോലെ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കാവുന്നതാണ്. ഒട്ടും വെള്ളം ചേർക്കാതെ അരച്ച് എടുത്തതിനു ശേഷം ഒരു ചെറിയ പാത്രത്തിലേക്ക് അരച്ചെടുത്ത ബീറ്റ്റൂട്ട് മാറ്റാവുന്നതാണ്. അല്പം വെളിച്ചെണ്ണയും കൂടിയും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ശേഷം നിങ്ങൾക്ക് ചുണ്ടുകളിൽ പുരട്ടാവുന്നതാണ്.
ഫ്രിഡ്ജിൽ വെക്കുക ആണ് എങ്കിൽ കൂടുതൽ നാൾ ഉപയോഗിക്കാവുന്നതാണ്. ചുണ്ടുകൾക്ക് കൂടുതൽ ചുവന്ന നിറം ലഭ്യമാകാൻ വേണ്ടിയിട്ട് കൂടുതൽ കട്ടിയിൽ ഈ മിശ്രിതം ചുണ്ടിൽ പുരട്ടാം. പാക്ക് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ചുണ്ട് കൂടുതൽ നിറവും അതുപോലെതന്നെ മൃദുത്വവും ഉണ്ടാകും. ഇതിൽ അല്പം പഞ്ചസാര കൂടി ചേർത്താൽ ചുണ്ടിന് നല്ലൊരു സ്ക്രബ്ബര്‍ ആയി കൂടിയും ഉപയോഗിക്കാം. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Malayali Corner