സ്വർഗ്ഗവാതിൽ ഏകാദശിക്ക് ഏറെ പ്രത്യേകതകൾ ഉണ്ട്. വിഷ്ണു ഭഗവാൻ അദ്ദേഹത്തിൻറെ നട തുറന്ന് ഓരോ വീടുകളിലേക്കും ഓരോ വ്യക്തികളുടെ മനസ്സുകളിലേക്കും ഐശ്വര്യം നിറയ്ക്കാനായി ഇറങ്ങിവരുന്ന ദിവസമാണ് ഏകാദശി. ഏകാദശി ദിവസത്തിൽ വീടുകളിൽ രണ്ടുനേരവും വിളക്കുകൊളുത്തുന്നത് ഏറെ ശുഭകരമാണ്. രാവിലത്തെ നേരം കുളിച്ച് വൃത്തിയായി ശുദ്ധിയുള്ള വസ്ത്രങ്ങൾ ധരിച്ച് ഒരു തിരിയിട്ട വിളക്ക് കൊളുത്തുന്നതും വൈകിട്ട് കുളിച്ച് വൃത്തിയും ശുദ്ധിയോടും കൂടി അഞ്ചു തിരിയിട്ട വിളക്കു കൊളുത്തുന്നതും ആണ് ഏറെ ശുഭകരം.
ഇത്തരത്തിൽ വിളക്ക് കൊളുത്തി ആരാധിക്കുന്നത് ഇന്നേദിവസം ഏറെ ഐശ്വര്യ ഗായകമാണ്. കൂടാതെ ഏതെല്ലാം നക്ഷത്രക്കാരാണ് ഇന്നേദിവസം വിളക്ക് കൊളുത്തിയാൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ധനയോഗവും വന്നുചേരാൻ പോകുന്നത് എന്ന് നമുക്ക് നോക്കാം. ഭരണി നക്ഷത്രത്തിൽ ജനിച്ച വ്യക്തികളാണ് വിളക്ക് കൊളുത്തുന്നതെങ്കിൽ അത് അതീവ ശുഭകരമാണ്. തിരുവോണം നക്ഷത്രത്തിലുള്ള വ്യക്തികൾ വിളക്ക് കൊളുത്തുന്നതും ഐശ്വര്യപ്രദമാണ്. കൂടാതെ പൂയം നക്ഷത്രത്തിലുള്ള വ്യക്തികൾ വിളക്ക് കൊളുത്തുന്നത് വളരെ നല്ല കാര്യമാണ്.
ഉത്രട്ടാതി നക്ഷത്രക്കാരും വിളക്ക് കൊളുത്താൻ വളരെ നല്ലതാണ്. കാർത്തിക നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ വിളക്ക് കൊളുത്തുന്നത് വഴി സർവ്വൈശ്വര്യം വന്നുചേരുന്നു. അനിഴം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ വിളക്ക് കൊളുത്തിയാൽ വീട്ടിൽ സാമ്പത്തികമായും വളരെയേറെ ഉന്നതിയുണ്ടാകും. മകീരം നക്ഷത്രത്തിൽ വിളക്കുകൾ ഏറെ ശുഭകരമാണ്. വിശാഖം നക്ഷത്രത്തിൽ ഉള്ളവർ വിളക്കുകൊളുത്തിയാൽ ഏറെ പുണ്യമാണ് ലഭിക്കാൻ പോകുന്നത്.
ഉത്രം നക്ഷത്രത്തിൽ ജനിച്ചവർ വിളക്കുകൊളുത്തിയാൽ വീടിനെ സർവ്വൈശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുന്നു. ഉത്രാടം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ വിളക്ക് കൊളുത്തുന്നത് ഏറെ ശുഭകരമാണ്. ചോതി നക്ഷത്രത്തിലും അത്തം നക്ഷത്രത്തിലും മകം നക്ഷത്രത്തിലും അശ്വതി നക്ഷത്രത്തിലും ഉള്ളവർ വിളക്കുകൊളുത്തുന്നതും ഏറെ ശുഭകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.