ക്ഷേത്രങ്ങളിൽ നിന്നും പൂജയോ വഴിപാടോ ചെയ്ത ശേഷം ലഭിക്കുന്ന പ്രസാദം പലപ്പോഴും തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് ജീവിതത്തിൽ ഒരുപാട് ക്ലേശങ്ങൾക്ക് ഇടയാക്കും. വഴിപാടുകൾ ഒന്നും നടത്തിയില്ല എങ്കിൽ കൂടിയും ക്ഷേത്രത്തിൽ പോയി ദർശനം നടത്തുമ്പോൾ പ്രസാദം ലഭിക്കും. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന പ്രസാദം പലരും തെറ്റായ രീതിയിലാണ് ഉപയോഗിക്കാറുള്ളത്. യഥാർത്ഥത്തിൽ ക്ഷേത്രത്തിൽ ചെന്ന് ആദ്യമേ തന്നെ പ്രസാദം വാങ്ങാൻ പാടില്ല.
ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ്, വലം വയ്ക്കലും, മറ്റ് ക്ഷേത്രത്തിലേതായ എല്ലാ കാര്യങ്ങളും ചെയ്തശേഷം മാത്രമേ പ്രസാദം വാങ്ങാവു. കാരണം പ്രസാദം നിങ്ങൾ വാങ്ങിയശേഷം ഈശ്വരവിഗ്രഹത്തിലേക്ക് നോക്കുന്നത് വലിയ തെറ്റാണ്. പലരും അറിവില്ലായ്മ കൊണ്ട് ഈ തെറ്റ് ചെയ്യാറുണ്ട് .
എന്നതുകൊണ്ട് തന്നെ ജീവിതത്തിൽ ഒരുപാട് ദോഷങ്ങളും ഉണ്ടാകാറുണ്ട്. ക്ഷേത്രത്തിൽ നിന്നും ഇറങ്ങുന്ന സമയത്ത് തിരിഞ്ഞ് ഭഗവാനെ ഒരു നോക്കുകൂടി കാണാം എന്ന് ചിന്തിച്ച്, തിരിഞ്ഞ് ഭഗവാനെ നോക്കുന്നത് ജീവിതത്തിൽ വലിയ തെറ്റായി മാറും. മറ്റ് ചില ചെയ്യുന്ന ഒരു തെറ്റായ പ്രവൃത്തിയാണ് ക്ഷേത്രത്തിലെ പ്രസാദം ക്ഷേത്രത്തിന്റെ തന്നെ മതിലിലോ ആൽമരച്ചുവട്ടിൽ ഉപേക്ഷിച്ചു പോകുന്നു എന്നത്.
നിങ്ങൾക്ക് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദം നിങ്ങളുടെ വീട്ടിലുള്ള പൂജാമുറിയിലോ, നിങ്ങൾ ഈശ്വര ചരിത്രം വച്ചേ പ്രാർത്ഥിക്കുന്ന സ്ഥലത്ത് സൂക്ഷിക്കാം. ചന്ദനം, മഞ്ഞൾ, കുങ്കുമം, ഭസ്മം എന്നിങ്ങനെ പലതരത്തിലുള്ള പ്രസാദങ്ങൾ ആയിരിക്കും ലഭിക്കുക, ഇവ ഓരോന്നും വെവേറെ പാത്രങ്ങളിൽ സൂക്ഷിക്കുക. പ്രസാദത്തിൽ ലഭിക്കുന്ന ഇലയും പൂക്കളും ഉണങ്ങിയ ശേഷം, വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് മണ്ണിൽ കുഴിച്ചുമൂടുകയോ ജലാശയത്തിൽ ഒഴുകി കളയുകയോ ചെയ്യുക.