Just Look At The Feet To Understand The Health Status : കാല് നോക്കിയിട്ട് നമ്മുടെ ശരീരത്തിൽ വന്നുചേരുന്ന രോഗാവസ്ഥയെ വളരെ പെട്ടെന്ന് തന്നെ നമുക്ക് കണ്ടുപിടിക്കാവുന്നതാണ്. ഏത് അവയവം ആയിട്ടാണ് നിങ്ങളുടെ ശരീരത്തിൽ അസുഖം ഉള്ളത്?. അസുഖം കണ്ടുപിടിക്കാനായി എന്താണ് നമ്മൾ ചെയ്യേണ്ടത് എന്ന് നോക്കാം. കാലിന്റെ നിറം മാറിയിട്ടുണ്ടോ ഇല്ലയോ എന്നാണ് ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത്. നിറം മാറുക എന്ന് ഉദ്ദേശിക്കുന്നത് ശരീരഭാഗത്തുള്ള നിറത്തിനേക്കാൾ മങ്ങൽ ഉണ്ടാവുക എന്നതാണ്.
ചില ആളുകളുടെ കാലുകളിൽ അതായത് മുട്ടിന്റെ താഴ്ഭാഗം മുഴുവൻ ശരീര ഭാഗത്തേക്കുള്ള നിറത്തെ അപേക്ഷിച്ച് വളരെ ഇരുണ്ട നിറം ആയിരിക്കും. കറുപ്പും ചുവപ്പും ആയി നിരവധി പാടുകളും കാലിൽ ഉണ്ടാകും. ഇത് സർക്കുലേഷൻ റിലേറ്റഡ് ആയുള്ള അസുഖത്തിന്റെ ആരംഭമാണ്. അതായത് രക്ത ഓട്ടത്തിന്റെ അഭാവം മൂലം ആണ് അസുഖത്തിന് കാരണമാകുന്നത്.
ഇത് മെയിൻ ആയിട്ട് ഉണ്ടാകുന്നത് ലിവർ സംബന്ധമായിട്ടുള്ള ബുദ്ധിമുട്ടുകൾ കാരണമാണ്. അത് പോലെ തന്നെ ചില ആളുകളുടെ കാലിൽ നഖം ഒക്കെ പൊടിഞ്ഞുപോവുക, അതല്ലെങ്കിൽ വെള്ള നിറത്തിൽ കാണുക, കുഴിനഖം ഉണ്ടാവുക എന്നിവ കണ്ടുവരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ഫംഗസ് മൂലം ഉണ്ടാകുന്നതാണ്. ഈയൊരു അസുഖത്തിന്റെ പിന്നിലും പ്രശ്നക്കാരൻ ആകുന്നത് ലിവർ തന്നെയാണ്.
സ്കിന്നിന്റെ പുറത്ത് എത്ര പൌഡർ ഇട്ടാലും മറ്റ് ക്രീമുകൾ ഉപയോഗിച്ചാലും ചർമ്മത്തിന് പുറത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒന്നും തന്നെ പരിഹാരമുണ്ടാകുന്നില്ല കാരണം ഇതിനെല്ലാം തുടക്കമിടുന്നത് ശരീരത്തിന്റെ ഉള്ളിൽ നിന്നാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Baiju’s Vlogs