അമ്മയോട് കണ്ണിൽ ചോരയില്ലാത്ത പണി ചെയ്തത് സ്വന്തം മകൾ തന്നെയായിരുന്നു…

അമ്മയ്ക്കിവിടെ എന്തിന്റെ കുറവുണ്ടായിട്ടാണ് ഇപ്പോഴും നാട്ടിലേക്ക് പോകണമെന്നും ആ കൊച്ചു വീട്ടിൽ തന്നെ ജീവിക്കണം എന്നും പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ദിവ്യ അമ്മയെ വഴക്കു പറയുകയാണ്. തന്റെ മകളുടെ ഈ കുറ്റപ്പെടുത്തലും ശകാരവാക്കുകളും കേട്ട് അമ്മയുടെ കണ്ണ് നിറഞ്ഞു പോയി. അമ്മ അവിടെ നിന്ന് കരയുന്നത് കണ്ടിട്ടാണ് അവളുടെ ഭർത്താവും അമ്മയുടെ മരുമകനുമായ സതീഷ് അങ്ങോട്ടേക്ക് വന്നത്.

   

എന്തിനാണ് അമ്മയെ വഴക്കു പറയുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് അവൻ അങ്ങോട്ടേക്ക് വന്നത്. അവൻ വരുന്നത് കണ്ടപ്പോൾ തന്നെ ദിവ്യയിൽ ഒരു ഞെട്ടൽ ഉണ്ടായി. എന്നിരുന്നാലും അവൾ പറഞ്ഞു. അമ്മയ്ക്ക് ഇപ്പോഴും ആ കൊച്ചുവീട്ടിലേക്ക് പോകണം എന്നാണ് പറയുന്നത്. അവിടെ എന്ത് സൗകര്യം ഉണ്ടായിട്ടാണ് ആ ഒരു ചെറിയ വീട്ടിൽ അമ്മയ്ക്ക് ഇത്രയും അധികം പോകണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. അമ്മയുടെ ഓർമ്മയിൽ ദിവ്യയുടെ കുട്ടിക്കാലം കടന്നുവന്നു. അവളുടെ ലോകം ആ ചെറിയ വീടും ആ നാട്ടിൻപുറവും ഗ്രാമവും എല്ലാമായിരുന്നു.

എത്ര പെട്ടെന്നാണ് അവൾ നഗരത്തിലേക്ക് പറിച്ചെറിയപ്പെട്ടത്. അവളുടെ മനസ്സ് എത്ര പെട്ടെന്നാണ് മാറിപ്പോയത്. അമ്മ അതെല്ലാം ഓർത്തു. അമ്മയും അച്ഛനും അവളും അടങ്ങുന്ന ആ കുടുംബമായിരുന്നു അമ്മയുടെ പ്രിയപ്പെട്ടത്. ഒരിക്കലും തമ്മിൽ പിരിയില്ല എന്ന് കരുതിയതാണ് അവളുടെ അച്ഛനുമായി.

എന്നാൽ വിധി അവരെ രണ്ടുപേരെയും വേർപെടുത്തി. അച്ഛന്റെ മരണശേഷം അവൾക്കൊപ്പം ഗ്രാമം വിട്ട് നഗരത്തിലേക്ക് വന്നതായിരുന്നു അവളുടെ അമ്മ. അങ്ങോട്ടേക്ക് വരാൻ യാതൊരു ഇഷ്ടവും ഉണ്ടായിരുന്നില്ല. അവളുടെ മകനെ നോക്കാൻ വേറെ വേലക്കാരിയെ വെച്ചാൽ അത് അവൾക്ക് വിശ്വാസക്കുറവാണ് എന്ന് പറഞ്ഞു കൊണ്ടാണ് അമ്മയെ അങ്ങോട്ടേക്ക് വരുത്തിയത്. വീട്ടിലെ യാതൊരു പണിയും അമ്മ ചെയ്യേണ്ട എന്നും അവൾ പറഞ്ഞിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.