Just Get Used To These Types Of Foods : രോഗപ്രതിരോധ ശക്തി വർധിപ്പിക്കുവാൻ ഭക്ഷണം വലിയൊരു പങ്കു തന്നെയാണ് വഹിക്കുന്നത്. എന്തെല്ലാം ഭക്ഷണം കഴിക്കുമ്പോഴാണ് ആരോഗ്യപ്രതിരോധശേഷി കൂടുന്നത് എന്ന് നോക്കാം. പ്രധാനമായും എട്ട് കാര്യങ്ങളാണ് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാൻ നാം ഓരോരുത്തരും ചെയ്യേണ്ടത്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് പ്രോട്ടിൻസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നുള്ളതാണ്.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മാത്രമേ നമ്മുടെ ശരീരത്തിലുള്ള ഇമ്മ്യൂണിറ്റി കൂടുകയുള്ളൂ. ഇമ്മ്യൂണിറ്റി സെൽഫ് ഉണ്ടെങ്കിൽ മാത്രമാണ് നമ്മൾ ബാക്കി കഴിക്കുന്ന വൈറ്റമിൻസ് ആണെങ്കിലും കഴിക്കുന്ന സിങ്ക് ആണെങ്കിലും കഴിച്ചിട്ട് ഉപകാരം ഉള്ളൂ. അതുകൊണ്ടാണ് പ്രോട്ടീൻസ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കണം എന്ന് പറയുന്നത്. തൈര്, മുട്ട, പാല്, പനീർ, പയറുവർഗ്ഗങ്ങൾ, ഇറച്ചിയും ഇവയിൽ എല്ലാം തന്നെ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
രണ്ടാമതായി വൈറ്റമിൻസ് മിനറൽസിനെ കുറിച്ചാണ്. ഇമ്മ്യൂണിറ്റിയെ വർദ്ധിപ്പിക്കുവാനായി വൈറ്റമിൻസ് സഹായിക്കുന്നുണ്ട് എങ്കിലും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ സി. വൈറ്റമിൻ സി എന്ന് പറയുമ്പോൾ സാധാരണയായി കിട്ടുന്ന നെല്ലിക്ക, നാരങ്ങാ, ഓറഞ്ച് എന്നിങ്ങനെയാണ്. പുളിയുള്ള ഏത് ഫ്രൂട്ട്സ് ആണെങ്കിലും വെജിറ്റബിൾസ് ആണെങ്കിലും അതിൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു.
സാധാരണയായി വൈറ്റമിൻ സി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത്. കുറെ നേരം വെയിലത്ത് വെക്കുകയോ ജ്യൂസ് ആക്കി പുറത്ത് വെക്കുകയും ചെയ്യാൻ പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ നമ്മൾ തയ്യാറാക്കി വെച്ചതിൽ നിന്ന് വൈറ്റമിൻസ് നഷ്ടമാകുന്നു. സാധാരണയായി ഒരു ദിവസം ഒരു നെല്ലിക്ക കഴിച്ചാൽ തന്നെ ഒരുപാട് വൈറ്റമിൻസാണ് ശരീരത്തിൽവന്നു ചേരുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam