നിങ്ങളുടെ വീടുകളിൽ തുളസി പൂത്തിട്ടുണ്ട് എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്യൂ…

ലക്ഷ്മിനാരായണ പ്രീതിയുള്ള വീടുകളുടെ മുറ്റത്ത് തഴച്ചു വളരുന്ന ഒരു സസ്യമാണ് തുളസി. ഹൈന്ദവ വിശ്വാസപ്രകാരം ഓരോ വീടുകൾക്കു മുൻപിലായും ഓരോ തുളസിച്ചെടി തറകെട്ടി നിർമ്മിച്ചിരിക്കണം. വീടിന്റെ പ്രധാന വാതിലിന് നേരെയായി ഇത്തരത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള തുളസിത്തറയിലെ തുളസിക്ക് അതിരാവിലെ കുളിച്ചതിനുശേഷം സ്ത്രീകൾ വെള്ളം തളിക്കുകയും വീട്ടിൽനിന്ന് ഇറങ്ങിവരുന്നവർ ആ തുളസിച്ചെടിയെ കണികണ്ട് പുറത്തേക്കിറങ്ങുന്നത് ഏറെ ശുഭകരമാണ് എന്നുമാണ് പറയപ്പെടുന്നത്.

   

അതുകൊണ്ടുതന്നെ പ്രായം ചെന്നവർ തുളസിച്ചെടി നട്ടുവളർത്തുന്നതിൽ സദാ താൽപരരാണ്. പൂജ ആവശ്യങ്ങൾക്കായും തുളസിച്ചെടി ഉപയോഗിക്കാറുണ്ട്. ഇത് ഒരു ഔഷധം കൂടിയാണ്. എന്നാൽ നമ്മുടെ വീട്ടിലും വീട്ടുമുറ്റത്തുമായും വളരെയധികം ആയി തുളസിച്ചെടി പൂത്തുനിൽക്കുന്നുണ്ട് എങ്കിൽ അതിവിശേഷം തന്നെയാണ്. മണൽവാരി എറിഞ്ഞതുപോലെ ചില വീടുകളുടെ മുറ്റത്ത് നിറയെ തുളസിച്ചെടികൾ ഉണ്ടാവുകയും അകാരണമായി അത് നിറയെ പൂക്കുകയും ചെയ്യാറുണ്ട്.

ഇത്തരത്തിൽ സംഭവിക്കുന്നത് മഹാഭാഗ്യം ആയിട്ടാണ് കരുതപ്പെടുന്നത്. ഇത്തരത്തിൽ നിങ്ങളുടെ വീടിനും ചുറ്റുപാടിലുമായി തുളസിച്ചെടികൾ പൂത്തുനിൽക്കുന്നുണ്ട് എങ്കിൽ വ്യാഴാഴ്ച ദിവസം ഈ തുളസി പൂക്കൾ അല്ലെങ്കിൽ തുളസിക്കതിരുകൾ പറിച്ചെടുക്കുകയും ഒരു വാഴയിലയിൽ പൊതിഞ്ഞ് നമ്മുടെ വീടുകളിൽ ഉള്ള പൂജാമുറിയുടെ ഉള്ളിലായി സ്ഥാപിച്ചിട്ടുള്ള ഭഗവാന്റെ വിഗ്രഹത്തിനും ഫോട്ടോയുടെയോ മുൻപിലായി നേയ്വിളക്ക് കത്തിച്ചതിനുശേഷം സമർപ്പിക്കാവുന്നതാണ്.

ഇത്തരത്തിൽ സമർപ്പിച്ച തുളസികതിരിനെ മുൻപിൽ നിന്നുകൊണ്ട് തന്നെ ഓം നമോ നാരായണായ എന്ന മന്ത്രം 108 തവണ സന്ധ്യയ്ക്ക് മുന്നായി ജപിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. തുളസി കതിർ നാം പറിച്ചെടുക്കുമ്പോൾ സന്ധ്യയ്ക്ക് മുൻപായി തന്നെ പറിച്ചെടുക്കേണ്ടതാണ്. കൂടാതെ ഏകാദശി ദിവസത്തിൽ തുളസിച്ചെടിയോ തുളസിയിലയോ പറിക്കാനോ പാടുള്ളതല്ല. ഇത്തരത്തിൽ ചെയ്യുന്നത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. മാസത്തിൽ എല്ലാ ആഴ്ചകളിലും ഇത് ചെയ്യുന്നത് വളരെ ശുഭകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.