വളരെ പൊതുവായി ആളുകൾ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് ചുണ്ടിന്റെ നിറം മങ്ങിപ്പോവുക എന്നത്. ഇന്നത്തെ കാലത്ത് ഏറെ ആളുകൾ സൗന്ദര്യ സംരക്ഷണം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാൽ നിരന്തരമായുള്ള ക്രീമുകളും മറ്റ് സൗന്ദര്യ വസ്തുക്കളുടെ ഉപയോഗം മൂലം ചർമ്മത്തിൽ നിരവധി പാടുകളും ഡാർക്ക് സർക്കിൾ മുതലായവ ഉണ്ടാകുന്നു. അതേപോലെതന്നെ ആളുകളുടെ ചുണ്ടുകളിലും തുടർച്ചയായുള്ള ലിപ്സ്റ്റുകളുടെ ഉപയോഗം മൂലം ചുണ്ട് കറുക്കുകയും ചെയ്യുന്നു.
പിന്നീട് ചുണ്ടിൽ നിന്ന് തോല് ഉരിഞ്ഞു പോവുക നീറ്റൽ വേദന എന്നീ പ്രശ്നങ്ങളിലേക്ക് വന്ന് എത്തുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് എങ്ങനെ എളുപ്പം മറികടക്കാൻ ആകും എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ തന്നെ നമ്മുടെ വീട്ടിലുള്ള വെറും രണ്ട് വസ്തുക്കൾ ഉപയോഗിച്ച് ചുണ്ടിനെ അതിമനോഹരമേക്കുന്ന വിധത്തിലുള്ള ലിപ്ബാമ് തയ്യാറാക്കി എടുക്കാവുന്നതാണ്.
അതിനായി നമുക്ക് ആവശ്യമായി വരുന്നത് മീഡിയം വലിപ്പമുള്ള ഒരു മൂന്ന് ബീറ്റ്റൂട്ട് മാത്രമാണ്. ബീറ്റ്റൂട്ടിന്റെ തൊലിയെല്ലാം കളഞ്ഞു കഴുകി വൃത്തിയാക്കിയതിനു ശേഷം അത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ അരച്ച് എടുക്കാം. ഒട്ടും വെള്ളം ചേർക്കാത്തത് പക്ഷം നല്ല ചുവപ്പ് നിറത്തിലുള്ള ലിബാമ് നമുക്ക് ലഭ്യമാകുന്നതായിരിക്കും. ബീറ്റ്റൂട്ട് അരച്ച് എടുത്തതിനുശേഷം അരിപ്പ ഉപയോഗിച്ച് ബീറ്റ്റൂട്ടിന്റെ നീര് മറ്റൊരു പാത്രത്തിലേക്ക് പകർത്താവുന്നതാണ്.
തുടർന്ന് ഒരു ചീനച്ചട്ടിയിലേക്ക് ബീറ്റ്റൂട്ട് നീര് ചേർത്തതിനുശേഷം നല്ലതുപോലെ മീഡിയം ഫ്ലെയിമിൽ വച്ച് കുറുക്കി എടുക്കാം. കുറുക്കി കുറുകി ഒരു ടേബിൾ സ്പൂൺ ആകുമ്പോൾ അതിലേക്ക് അല്പം നെയ്യും കൂടിയും ചേർത്ത് നല്ലതുപോലെ ഇളക്കി മറ്റൊരു പാത്രത്തിലേക്ക് പകർത്താവുന്നതാണ്. ഈയൊരു പാക്ക് തുടർച്ചയായി നിങ്ങൾ ഒരാഴ്ചയോളം ഉപയോഗിച്ച് നോക്കൂ നിങ്ങളുടെ ചുണ്ടുകൾ ഏറെ മൃദുവായി മാറുക തന്നെ ചെയ്യും. തുടർന്നുള്ള വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner