ഉയർന്ന രക്തസമർദ്ദം ഉള്ളവരാണോ നിങ്ങൾ..എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.

സാധാരണയായി കേട്ടുവരുന്ന ഒരു അസുഖമാണ് ബിപി അഥവാ ഹൈപർ ടെൻഷൻ എന്ന് പറയുന്നത്. ഹാർട്ട് രക്തം പമ്പ് ചെയ്ത് രക്തക്കുഴലിലൂടെ ഓരോ അവയങ്ങളിലേക്ക് എത്തണമെങ്കിൽ ഒരു നിശ്ചിത രക്തസമ്മർദ്ദം ആവശ്യമാണ്. അതിനേക്കാൾ രക്തം കൂടുമ്പോഴാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. നൂറ്റിനാല്പതിനേക്കാൾ കൂടുതൽ ബിപി വരുകയാണെങ്കിൽ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നു.

   

ഹൈപ്പർ ടെൻഷൻ ഉണ്ടാകുവാനുള്ള കാരണം എന്താണ് എന്ന് നോക്കാം. പ്രധാനമായും രണ്ടുതരത്തിലുള്ള ഹൈപ്പർ ടെൻഷൻ ആണുള്ളത്. പ്രൈമറി ഹൈപ്പർ ടെൻഷനും സെക്കൻഡറി ഹൈപ്പർ ടെൻഷനും. ജീവിതരീതി കാരണം ഉണ്ടാകുന്നതാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ. മദ്യപാനം, പുകവലി, അമിതവണ്ണം, ലൈഫ് സ്റ്റൈൽ, വ്യായാമമില്ലായ്മ, ഉപ്പിന്റെ ഉപയോഗം കൂടുന്നത് എനീ കാരണങ്ങൾ നിങ്ങൾ ശരീരത്തിൽ കൃത്യമല്ല എന്നുണ്ടെങ്കിൽ ഹൈപ്പർ ടെൻഷൻ വരുവാനുള്ള സാധ്യത ഏറെയാണ്.

സാധാരണ ഇത് കണ്ടുവരുന്നത് 25നും 50 വയസ്സിനും ഇടയിലുള്ള ആളുകളിലാണ്. 20 വയസ്സിന് താഴെയുള്ളവർക്ക് പ്രൈമറി ഹൈപ്പർടെൻഷൻ വരുവാനുള്ള സാധ്യത ഏറെ കുറവാണ്. കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉള്ളതുകൊണ്ടായിരിക്കും അല്ലെങ്കിൽ ഹോർമോണിന്റെ പ്രശ്നം കൊണ്ടായിരിക്കാം. കാരണത്തിലാണ് ഹൈ ടെൻഷൻ ഉണ്ടാകുന്നത് എന്ന് വൈദ്യസഹായം തേടി കണ്ടുപിടിക്കേണ്ടതാണ്.

എന്തൊക്കെയാണ് ഹൈപ്പർ ടെൻഷൻ രോഗ ലക്ഷണങ്ങൾ എന്ന് നോക്കാം. അതായത് യാതൊരു കാരണവശാലും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഹൈപ്പർ ടെൻഷൻ ഉള്ള ആളുകളിൽ ഉണ്ടാകണം എന്നില്ല. എന്നാൽ ചിലർ ആകട്ടെ വളരെ നിസ്സാരമായ ചില രോഗലക്ഷണങ്ങളാണ് കാണിക്കുന്നത്. തലക്കനം, തലകറക്കം, ചെറിയ ഒരു ഉന്മേഷക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit  : Arogyam

Leave a Reply

Your email address will not be published. Required fields are marked *