Unrelenting Pain In The Body : ആളുകളിൽ ഏറെ കൂടുതൽ വ്യാപിചു വരുന്ന ആരോഗ്യപ്രശ്നമാണ് ഫൈബ്രോമയാൽജിയ. പലപ്പോഴും കണ്ടുപഠിക്കപ്പെടാതെ പോകുന്ന ഒരു അസുഖമാണ് ഫൈബ്രോമയാൽജിയ അല്ലെങ്കിൽ പെശീയ വാദം എന്ന് പറയുന്നത്. ദേഹം മുഴുവൻ അതികഠിനമായി വേദനയാൽ പുളയുന്ന രീതിയിലുള്ള അവസ്ഥ. പലപ്പോഴും പല തരത്തിലുള്ള ടെസ്റ്റുകൾ നടത്തിയിട്ടും എന്താണ് കാരണമെന്ന് കണ്ടുപിടിക്കുവാൻ സാധ്യമാകാത്ത അവസ്ഥ.
ടെസ്റ്റുകൾ ഏതുതന്നെ ചെയ്താലും എല്ലാം നോർമൽ ആയിരിക്കും പക്ഷേ വിട്ടുമാറാത്ത വേദനയാണ് ഫൈബ്രോമയാൽജിയയുടെ ഏറ്റവും പ്രധാനമായിട്ടുള്ള ലക്ഷണം. ഫൈബ്രോമയാൽജിയ ഒരു അസുഖമാണ് എന്ന മോഡേൺ മെഡിക്കൽ സയൻസ് തന്നെ അംഗീകരിച്ചിട്ടുണ്ട്. ദേഹത്ത് മുഴുവൻ വേദനയുണ്ടാകും, പല സ്ഥലങ്ങളിൽ ആയിട്ടും വേദന വ്യാപിച്ചേക്കാം. ഫൈബ്രോമയാൽജിയ ഉള്ള വ്യക്തി വൈകുന്നേരം ആകുമ്പോഴത്തേക്ക് എന്നിട്ട് നടക്കാൻ ആവാത്ത രീതിയിൽ ക്ഷീണം ഉണ്ടാകും.
പലപ്പോഴും ഇങ്ങനെ ഒരു ലക്ഷണം ഉണ്ട് എന്ന് പറയുമ്പോൾ അതൊക്കെ ഒരു തോന്നലാണ് എന്നാണ് പലരും കരുതാറ്. ഫൈബ്രോമയാൽജിയ എന്ന അസുഖത്തിന് ശേഷം നമ്മുടെ ശരീരത്തിൽ കൂടി ഓർമ്മക്കുറവ് തുടങ്ങിയ സിംറ്റംസ് ഒക്കെ അനുഭവപ്പെടുന്നു. ഫൈബ്രോമയാൽജിയ എന്ന അസുഖം കാരണം പ്രധാനമായിട്ടും കഴുത്തിൽ, ബാക്കിൽ, നെഞ്ചിൽ, കൈകാലുകളിൽ ഒക്കെയായിരിക്കും അതി കഠിനമായ വേദന അനുഭവപ്പെടുക.
തന്മൂലം വേദനസംഹാരിയായ മരുന്നുകൾ എന്തെങ്കിലും കഴിക്കുമ്പോൾ വേദനകൾ കുറയുകയും മരുന്നുകളുടെ ഡോസ് കഴിയുന്നതോടുകൂടി വേദന കൂടുകയും ചെയ്യുന്നു. ഈ ഒരു രോഗാവസ്ഥയെ ആണ് പൊതുവേ ഫൈബ്രോമയാൽജിയ എന്ന് വിളിക്കുന്നത്. ശരീരത്തിൽ മുറിവ് ഒക്കെ വരുമ്പോൾ വേദന എങ്ങനെയാണ് വരുന്നത്. വേദന ഉണ്ടാകുന്ന ഭാഗത്ത് നിന്ന് ഞരമ്പുകൾ വേദനയുടെ സന്ദേശം സ്പൈനൽ കൂടിൽ വരുന്നു. അവിടുന്ന് ബ്രയിനിലേക്ക് സഞ്ചരിക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credt : Baiju’s Vlogs