വാസ്തു ശാസ്ത്രത്തിൽ ഘടികാരത്തിന്റെ സ്ഥാനം എവിടെയായിരിക്കണം എവിടെ ആകുവാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. പലരും ഇത്തരത്തിലുള്ള ഘടികാരത്തിന്റെ വാസ്തു സ്ഥാനം അറിയാതെ വയ്ക്കുകയും തന്മൂലം ഒരുപാട് ദോഷങ്ങൾ വന്ന് ചേരുകയും ചെയ്യുന്നു. ആയതുകൊണ്ട് തന്നെ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് വീട്ടിൽ ക്ലോക്കിന്റെ സ്ഥാനം ഇവിടെയെല്ലാം വെക്കാം എവിടെയൊക്കെ വയ്ക്കാൻ പാടില്ല എന്നാണ്.
അതിനായി ആദ്യം തന്നെ മനസ്സിലാക്കേണ്ടത് നമ്മുടെ ദൈനംദിനം ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ക്ലോക്ക്. ആയതുകൊണ്ട് തന്നെ ക്ലോക്ക് വയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്. കാരണം നമ്മുടെ ജീവിതത്തിലെ എല്ലാകാര്യങ്ങളിലെയും മൂക സാക്ഷിയാണ് ക്ലോക്ക് എന്ന് പറയുന്നത്. ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ മൂലധനം അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിക്ഷേപം എന്ന് പറയുന്നത് സമയമാണ്. സമയമില്ലാത്ത ഒരു ആൾക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയുകയില്ല എന്നാണ്.
സമയം കൃത്യമായി ഉപയോഗപ്പെടുത്താത്ത ഒരാൾക്ക് ഒരിക്കലും ജീവിത വിജയം നേടുവാൻ സാധിക്കില്ല എന്നാണ് വാസ്തവം. അതുകൊണ്ടുതന്നെ നമ്മൾ സമയം നോക്കുന്നത് അല്ലെങ്കിൽ വാച്ച് എന്നു പറയുന്നത് വളരെയധികം പവിത്രമായിട്ട് സൂക്ഷിക്കേണ്ട ഒന്നാണ്. അതുകൊണ്ടാണ് പറയുന്നത് യാതൊരു കാരണവശാലും ചില്ല് പോട്ടിയ ക്ലോക്ക് വെക്കുവാൻ പാടില്ല എന്നത്. അതുപോലെതന്നെ നമ്മുടെ വീട്ടിന്റെ ബെഡ്റൂമിൽ ക്ലോക്ക് സൂക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ ഒരിക്കലും റൂമിൽ ഉറങ്ങുന്നവരുടെ പ്രതിബിംബമോ ഒന്നും തന്നെ കാണുവാൻ പാടില്ലാത്ത രീതിയിൽ വേണം സൂക്ഷിക്കേണ്ടത് എന്നുള്ളതാണ്.
അതുപോലെതന്നെ പ്രവർത്തനരഹിതമായ ക്ലോക്കും യാതൊരു കാരണവശാലും വീട്ടിൽ വെക്കുവാൻ പാടില്ല. മഹത്വമായ കാര്യമെന്ന് കരുതി എല്ലാവരും ചെയ്യുന്ന വലിയൊരു തെറ്റ് തന്നെയാണ്. അതിൽ ഏറ്റവും ഒരു വലിയ ദോഷം തന്നെയാണ് കേടായ ക്ളോക്ക് അല്ലെങ്കിൽ ബാറ്ററി ഇടാതെ വീട്ടിൽ വയ്ക്കുക എന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories