നമ്മുടെ ചുണ്ടിനെ ചുറ്റമുള്ള കറുപ്പ് നിറം, അതുപോലെതന്നെ ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പ് നിറം ഇതൊക്കെ മാറ്റുവാൻ ആയിട്ടുള്ള നല്ലൊരു ഹോം റെമഡിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല നിറമുള്ള ആളുകളുടെ മുഖം ശ്രദ്ധിച്ചാൽ കാണുവാൻ സാധിക്കും ചില ആളുകളുടെ ചുണ്ടിന്റെ ചുറ്റും കറുപ്പ് നിറം. ഒരുപാട് ഫേസ് പാക്കും ഒക്കെ ഉപയോഗിക്കുന്ന ആളുകളാണ് എങ്കിൽ പോലും ചുണ്ടിന്റെ ഭാഗങ്ങളിലുള്ള നിറവുമായി സാമ്യപ്പെട്ടു വരുവാനായി കുറച്ച് പ്രയാസമാണ്.
അപ്പോൾ നമ്മൾ ആ ഒരു ഭാഗം മാത്രം കുറച്ച് കൂടുതൽ കെയർ ചെയേണ്ടതായിട്ട് ഉണ്ട്. എങ്ങനെയാണ് കറുപ്പ് നിറത്തെ നീക്കം ചെയുവാൻ വേണ്ടി പാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ അതിനായിട്ട് നമുക്ക് ആവശ്യമായി വരുന്നത് ഉരുളക്കിഴങ്ങിന്റെ നീരാണ്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കഴുകി വൃത്തിയാക്കിയിട്ട് അതിന്റെ ജ്യൂസ് മാത്രമാക്കി എടുക്കാം. എന്നിട്ട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടലപ്പൊടി ചേർത്തു കൊടുക്കാം.
ശേഷം നല്ലതുപോലെ യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഈ ഒരു പാക്ക് നമ്മുടെ ചുണ്ടിന്റെ ചുറ്റും ഉള്ള കറുപ്പ് നിറത്തിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. ചുണ്ടിന്റെ ഭാഗത്ത് കറുപ്പ് നിറമുള്ളതുപോലെതന്നെ ചില ആളുകൾക്ക് നെറ്റിയുടെ ഭാഗങ്ങളിൽ മൂക്കിന് രണ്ട് സൈഡ് വശങ്ങളിൽ കാണാറുണ്ട്. അത്തരത്തിലുള്ള ഭാഗങ്ങളിലും ഈ ഒരു പാക്ക് അപ്ലൈ ചെയ്യാവുന്നതാണ്.
15 മിനിറ്റുകൾക്ക് ശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് ഈ ഒരു പാക്ക് നീക്കം ചെയ്യാവുന്നതാണ്. ആഴ്ചയിൽ ഒരു മൂന്ന് തവണ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെയാണ് കിട്ടുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner