ഓം നമശിവായ മന്ത്രം എങ്ങനെയാണ് ശരിയായ രീതിയിൽ ചൊല്ലേണ്ടത് എന്ന് നിങ്ങൾക്കറിയാമോ?

തൻറെ ഭക്തർക്ക് ഒരുപാട് അനുഗ്രഹങ്ങൾ കനിഞ്ഞു നൽകുന്ന ദേവനാണ് പരമശിവൻ. പരമശിവന്റെ അനുഗ്രഹത്താൽ ഒരുപാട് പേർ ധന്യരായി തീർന്നിട്ടുണ്ട്. അദ്ദേഹത്തിൻറെ ഒരു പ്രത്യേകത എന്ന് വെച്ചാൽ വളരെയധികം തൻറെ ഭക്തരെ പരീക്ഷിക്കുന്ന ഒരു ദേവനാണ്. എന്നിരുന്നാലും എല്ലാ പരീക്ഷണങ്ങൾക്കും ഒടുവിൽ അദ്ദേഹം തന്റെ ഭക്തരെ കനിഞ്ഞ് അരുളി സഹായിക്കാറുമുണ്ട്. പരമശിവന്റെ അനുഗ്രഹത്താൽ അവിടുത്തെ ഭക്തർ വളരെയധികം ഐശ്വര്യത്തോടും ഉയർച്ചയോടും കൂടി ജീവിക്കുന്നതാണ്.

   

ഓം എന്ന വാക്കിൻറെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്. ഓം നമശിവായ എന്ന പഞ്ചാക്ഷരി മന്ത്രമാണ് പരമശിവനെ ഏറ്റവും ഇഷ്ടമുള്ള മന്ത്രം. ഇതൊരു മൂല മന്ത്രമാണ്. ഇത് ഓരോ വ്യക്തിയും എപ്പോഴും മനസ്സിൽ ധ്യാനിച്ചു കൊണ്ടിരിക്കേണ്ട ഒന്നാണ്. ഒരു കുട്ടി ജനിച്ച് ആ കുട്ടിക്ക് ബോധം ഉണ്ടാവുന്ന കാലം തൊട്ടേ ഈ മന്ത്രം ആ കുഞ്ഞിൻറെ മനസ്സിൽ പറഞ്ഞു പഠിപ്പിക്കുകയും അത് ചൊല്ലി പ്രാർത്ഥിക്കാനും പ്രാപ്തനാക്കുന്നതും വളരെ വലിയ കാര്യമാണ്.

ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുന്നത് മൂലം നിങ്ങളുടെ വീടുകളിൽ ഉണ്ടാകാൻ പോകുന്ന കലഹങ്ങളെല്ലാം ഒഴിഞ്ഞു കിട്ടുകയും വളരെ നല്ല ഐശ്വര്യം വന്നുചേരുകയും ചെയ്യും. ക്ഷമയോടെ പരമശിവനെ ആരാധിക്കുകയും ഈ മൂലമന്ത്രം ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്താൽ ഭഗവാൻ ഏറെ ഭക്തരെ കടാക്ഷിക്കും. ഈ മന്ത്രം എപ്പോഴാണ് ചൊല്ലേണ്ടത് എന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ നിങ്ങളുടെ ഭവനങ്ങളിൽ വിളക്കുകൊളുത്തി.

പ്രാർത്ഥിക്കുന്നവരാണ്. കുളിച്ച് ശുദ്ധിയോടും വൃത്തിയോടും കൂടി വസ്ത്രങ്ങൾ ധരിച്ച് പരമശിവനെ മനസ്സിൽ ധ്യാനിച്ച് വീട്ടിൽ വിളക്ക് കൊളുത്തി കണ്ണുകൾ അടച്ച് മനസ്സ് ഏകാന്തമായി ഭഗവാനോട് ഓം നമശിവായ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. വീട്ടിൽ പൂജ മുറിയിൽ നിങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഭസ്മം അണിഞ്ഞുവേണം ഇത് ചൊല്ലാനായി. പരശുരാമൻ സൃഷ്ടിച്ചിരിക്കുന്ന 108 ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടാണ് 108 പ്രാവശ്യം ഈ മൂലമന്ത്രം പ്രാർത്ഥിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.