കഴുത്തിൽ ഡബിൾ മടങ്ങായി കാണപ്പെടുന്ന ഇരട്ട താടിയെ നീക്കം ചെയ്യാനായി ഇങ്ങനെ ചെയ്തു നോക്കൂ…

ഇരട്ട താടി എന്നത് ഇന്ന് പലരിലും കണ്ടു വരുന്നു. ചിൻ അഥവാ താടിയുടെ താഴെയുള്ള ഭാഗം തൂങ്ങി നിന്ന് ഒരു ലെയർ കൂടി ഉള്ളതുപോലെ തോന്നിപ്പിക്കുന്ന അവസ്ഥയാണ് ഡബിൾ ചിൻ അഥവാ ഇരട്ടത്താടി എന്ന് പറയുന്നത്. ഒരുപാട് കാരണങ്ങൾ കൊണ്ട് ഇരട്ട് താടി ഇത് വരാം. അമിതവണ്ണമാണ് ഇരട്ടത്താടിക്ക് പിന്നിലെ ഒരു പ്രധാന വില്ലൻ. വയറിനു ചുറ്റും കൊഴുപ്പ് അടിയുമ്പോൾ അത് കുടവയർ ആവുന്നത് പോലെ താടിയുടെ താഴ്ഭാഗത്തെ കൊഴുപ്പ് താഴോട്ട് തൂങ്ങി നിൽക്കുന്നതാണിത്.

   

ചില ആളുകൾക്ക് പാരമ്പര്യമായി ഇരട്ടത്താടി കണ്ടുവരാറുണ്ട്. മറ്റു ചിലർക്ക് ചെറുപ്പം പിന്നിട്ട് മധ്യവയസ്സിലേക്ക് കടക്കുമ്പോൾ താടിയുടെ താഴെയുള്ള മസിലിന്റെ ബലം കുറയുന്നത് വഴി ഡബിൾ ചിൻ വരും. സൗന്ദര്യം ഒരുപാട് ശ്രദ്ധിക്കുന്നവർക്ക് ഇരട്ടത്താടി വലിയൊരു പ്രശ്നം തന്നെയാണ്. അതായത് താടിക്ക് താഴെ മറ്റൊരു ലയർ കൂടി കൊഴുപ്പ് തിങ്ങിക്കൂടി അടയുകയാണ്. ഒരുപാട് വണ്ണമുള്ളവരിലാണ് ഈ ഒരു പ്രശ്നം കൂടുതലായി കാണുന്നത്.

വണ്ണമുള്ള ആളുകൾ ശരീരഭാരം കുറയുന്നതോടുകൂടി തന്നെ അവരുടെ ഇരട്ട താടിയും കുറഞ്ഞു വരികയാണ് ചെയ്യുക. നാം കഴിക്കുന്ന ഭക്ഷണരീതി കൊണ്ട് ഇരട്ടത്താണി വന്നേക്കാം. ഇരട്ട തടിയുടെ ഇടങ്ങളിൽ സ്റ്റീമ്കൊള്ളിക്കുന്നത് ഏറെ നല്ലതാണ്. ചൂട് കൊള്ളിക്കുന്നതിലൂടെ തടിയിലുള്ള അകൊഴുപ്പുകളെ നീക്കം ചെയാം.

ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിലും ഇരട്ട തടി കാണപ്പെടുന്നുണ്ട്. ആയതിനാൽ ഏറെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് ഭക്ഷണരീതി ക്രമപ്പെടുത്തുക, കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക, വ്യായാമം ദൈനദിന ജീവിതത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഇരട്ട തടി കുറക്കുവാനുള്ള മറ്റ് അനേകം വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *